/indian-express-malayalam/media/media_files/uploads/2020/08/abhishek.jpg)
മുംബൈ: കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചൻ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 29 ദിവസമായി അഭിഷേക് ചികിത്സയിലായിരുന്നു. അഭിഷേക്കിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത വാർത്ത അമിതാഭ് ബച്ചൻ ട്വിറ്ററിൽ പങ്കുവെച്ചു.
T 3620 - Abhishek tests negative for CoviD .. discharged from Hospital .. on his way home ..
GOD IS GREAT ..
.. thank you Ef and well wishers for your PRAYERS .. pic.twitter.com/aHyBw0SPFH— Amitabh Bachchan (@SrBachchan) August 8, 2020
welcome home Bhaiyu .. GOD IS GREAT https://t.co/vtHMQpSPjr
— Amitabh Bachchan (@SrBachchan) August 8, 2020
Read More: കോവിഡ് ഭേദമായി, അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു
തന്നെയും തന്റെ കുടുംബത്തേയും ശ്രദ്ധയോടെ പരിപാലിച്ച നാനാവതി ഹോസ്പിറ്റലിലെ ഡോക്ടർമാരോടും നഴ്സുമാരോടും അഭിഷേക് നന്ദി പറഞ്ഞു.
View this post on InstagramA post shared by Abhishek Bachchan (@bachchan) on
ജൂലൈ 11 ന് അമിതാഭിനും അഭിഷേകിനും കോവിഡ് -19 സ്ഥിരീകരിച്ചത്. ജൂലൈ 11 ന് തന്നെ ഇരുവരേയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഐശ്വര്യയെയും ആരാധ്യയെയും ജൂലൈ 17 ന് നേരിയ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐശ്വര്യയും ആരാധ്യയുമാണ് രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ആദ്യം വീട്ടിലേക്ക് മടങ്ങിയത്. കോവിഡ് നെഗറ്റീവായതിന് തുടർന്ന് ആഗസ്ത് 2 ന് അമിതാഭ് ബച്ചനെയെു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.