/indian-express-malayalam/media/media_files/uploads/2022/12/Abhishek.png)
തന്റെ ഉടമസ്ഥതയിലുള്ള കബഡി ടീ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് താരം അഭിഷേക് ബച്ചൻ. സന്തോഷത്തിൽ ഭാര്യ ഐശ്വര്യയെയും മകൾ ആരാധ്യയെയും കെട്ടിപിടിക്കുന്ന അഭിഷേകിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിനൊപ്പം സന്തോഷത്തിൽ പങ്കുചേരുന്ന ഐശ്വര്യയെയും വീഡിയോയിൽ കാണാം. ആരാധ്യ ട്രോഫി ഉയർത്തി ചിത്രങ്ങൾക്കു പോസ് ചെയ്യുന്നുണ്ട്.
"ജയ്‌പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി സീസൺ 2 ചാമ്പിയൻസ്. എത്ര മനോഹരമായ സീസണായിരുന്നു ഇത്. ഞങ്ങളുടെ ടീമിൽ ഇത്ര കഠിനാധ്വാനികളായ സ്പോർട്സ് താരങ്ങളുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അവർക്കെന്റെ അഭിനന്ദനങ്ങൾ" ഐശ്വര്യ കുറിച്ചു. കുറിപ്പിനൊപ്പം ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.അഭിഷേകും ട്വിറ്ററിലൂടെ ടീമിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു.
So proud of this team. They’ve quietly worked towards this cup. Despite criticism they kept believing and working. Everybody wrote them off…. But they had confidence in themselves. That’s the way to do it!!! 💪🏽 it’s taken us 9 years to win this cup again. pic.twitter.com/ARSZmhAosT
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) December 17, 2022
അമിതാഭ് ബച്ചനും ടീമിനു അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയയിലെത്തിയിട്ടുണ്ട്. "വീ മിസ്‌ഡ് യൂ പാ" എന്നാണ് അഭിഷേക് അതിനു മറുപടിയായി നൽകിയത്.പുനേരി പൽതാനെ 33-39 നു തോൽപിച്ച് അഭിഷേകിന്റെ ടീം ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് വിജയികളാവുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.