scorecardresearch

കല്യാണപെണ്ണായി ചുവടുവച്ച് മിയ; വീഡിയോ

കല്യാണപെണ്ണിനെ പോലെ വസ്ത്രം ധരിച്ച് ചുവടുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്

കല്യാണപെണ്ണായി ചുവടുവച്ച് മിയ; വീഡിയോ

മലയാളികളുടെ പ്രിയനടിയാണ് മിയ.മകന്‍ ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. തമിഴ് ചിത്രം ‘കോബ്ര’യാണ്‌ മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളിൽ ഒരാളായിരുന്നു മിയ.

സോഷ്യൽ മീഡിയയിൽ സജീവമായ മിയ തന്റെ പ്രൊഫൈലിൽ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. കല്യാണപെണ്ണിനെ പോലെ വസ്ത്രം ധരിച്ച് ചുവടുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സഹോദരി ജിനി ഡിസൈൻ ചെയ്ത സാരിയാണ് മിയ അണിഞ്ഞിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അനവധി ആരാധകരും വീഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

തൃഷ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദി റോഡ്’ ആണ് മിയയുടെ പുതിയ ചിത്രം. അരുൺ വസീകരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, മിയ ജോർജ്, എം എസ് ഭാസ്കർ, വേല രാമമൂർത്തി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Miya george dressed up in bridal costume dance video goes viral