/indian-express-malayalam/media/media_files/uploads/2018/07/Abhishek-Bachchan-Aishwarya-Rai-to-work-together-after-eight-years-in-Anurag-Kashyap-Gulab-Jamun.jpg)
Abhishek Bachchan Aishwarya Rai to work together after eight years in Anurag Kashyap Gulab Jamun
ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍' ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.
"എ ബിയും (അഭിഷേക് ബച്ചനും) ഞാനും 'ഗുലാബ് ജാമുന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. 'മന്‍മര്‍സിയാ' എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു", ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് 'ഗുലാബ് ജാമുനി'ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
"ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം 'മന്‍മര്‍സിയാ' ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ് 'ഗുലാബ് ജാമുനെ'ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായ ഒരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും".
Read in English: Aishwarya Rai and Abhishek Bachchan to star in Gulab Jamun
ഐശ്വര്യ റായ് പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച 'ഫന്നെ ഖാൻ' എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അതുല്‍ മഞ്ജറെക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ കപൂര്‍ ആണ് നായകന്‍. 17 വർഷങ്ങൾക്കു ശേഷമാണ് അനിൽ കപൂറും ഐശ്വര്യയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് 'ഫന്നെ ഖാൻ' റിലീസ് ചെയ്യുന്നത്.
സജാദ് - ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.
Read More: അഭിഷേക് ബച്ചനെ വീണ്ടും സില്‍മേലെടുത്തേ...
ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂനിയര്‍ ബച്ചന്‍ വീണ്ടും എത്തുന്നത് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'മന്‍മര്‍സിയാം' എന്ന സിനിമയിലൂടെയാണ്. 'ഗാംഗ്സ് ഓഫ് വസായ്പൂര്‍', 'ദേവ് ഡി', 'രമണ്‍ രാഘവ്', 'മുക്കാബാസ്' തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് കശ്യപുമായി അഭിഷേക് കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തില്‍ അഭിഷേകിന്‍റെ നായികയായുന്നത് തപ്സി പന്നു. വിക്കി കൗശലും 'മന്‍മര്‍സിയാ'മില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us