/indian-express-malayalam/media/media_files/uploads/2020/02/abhirami-.jpg)
'ഐഡിയ സ്റ്റാര്‍ സിങ്ങര്‍' എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.
ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസൺ 2ലേക്കും അമൃതയ്ക്കും അഭിരാമിയ്ക്കും ക്ഷണം ഉണ്ടായിരുന്നു. എന്നാൽ മുൻകൂട്ടി ഏറ്റെടുത്ത ചില പ്രോഗ്രാമുകളും തിരക്കുകളും കാരണം ഇരുവർക്കും ബിഗ് ബോസിന്റെ ഭാഗമാവാൻ കഴിയാതെ പോവുകയായിരുന്നു. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ.റാംപിൽ ചുവടുവെയ്ക്കുന്ന അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള അഭിരാമിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.
View this post on InstagramA post shared by Abhirami Suresh (@ebbietoot) on
View this post on Instagram@_daisydavid_ click @aamindo_official accessories . . #AbhiramiSuresh #LiveLoveLiberate
A post shared by Abhirami Suresh (@ebbietoot) on
Read more: റാംപിൽ തിളങ്ങി അമൃത സുരേഷ്; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.