scorecardresearch

എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി; സൈബർ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി അഭയ ഹിരൺമയി

സൈബറിടത്തിൽ നിന്നും പലപ്പോഴും ആക്രമണങ്ങളും ബോഡി ഷേമിംഗും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അഭയ

സൈബറിടത്തിൽ നിന്നും പലപ്പോഴും ആക്രമണങ്ങളും ബോഡി ഷേമിംഗും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അഭയ

author-image
Entertainment Desk
New Update
Abhaya Hiranmayi, Gopi Sundar photos, Gopi Sundar, Abhaya Hiranmayi photos, ഗോപി സുന്ദർ, അഭയ ഹിരൺമയി, Indian express malayalam, IE Malayalam

സോഷ്യൽ മീഡിയയിൽ നിന്നും പലപ്പോഴും സൈബർ ആങ്ങളമാരുടെ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരാളാണ് ഗായികയും ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയുമായ അഭയ ഹിരൺമയി. ഗോപിസുന്ദറിന്റെ കുടുംബജീവിതം തകരാൻ കാരണക്കാരി അഭയയാണ് എന്ന രീതിയിലാണ് പലപ്പോഴും സോഷ്യൽ മീഡിയ അഭയയെ വിചാരണ ചെയ്യുന്നത്. ഇപ്പോഴിതാ, നാളിത്രയും തന്നെ ചീത്ത വിളിക്കുകയും സൈബറിടത്തിൽ ആക്രമിക്കുകയും ചെയ്തവർക്ക് ചുട്ട മറുപടി നൽകുകയാണ് അഭയ.

Advertisment

തന്റെ പുതിയ ഹെയർ കട്ട് പരിചയപ്പെടുത്തികൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് അഭയയുടെ കുറിപ്പ്. "എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ, ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും ബോഡി ഷേമിങ് ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി," എന്നാണ് അഭയ കുറിക്കുന്നത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടത്തുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

Advertisment

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Read More: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

Gopi Sunder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: