പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിയ്ക്ക് ഒപ്പമുള്ള ഗോപിസുന്ദറിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. “ഞാൻ നിലനിൽക്കുന്നതിന് നീ മാത്രമാണ് കാരണം,” എന്ന വാക്കുകളോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചിരിക്കുന്നത്. അഭയയെ ചേർത്തുപിടിച്ച് നെറുകയിൽ ഉമ്മ വെയ്ക്കുന്ന ഗോപിസുന്ദറിനെ ചിത്രത്തിൽ കാണാം.
അഭയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഗോപിസുന്ദർ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ‘ഗൂഢാലോചന’യിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.
Read more: ഞങ്ങളുടെ ചുമ്മാ ചുമ്മാ സമയങ്ങൾ; ഗോപി സുന്ദറും അഭയ ഹിരൺമയിയും