/indian-express-malayalam/media/media_files/uploads/2023/05/Sushmita-Sen.jpg)
Sushmita Sen
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. വ്യായാമ വീഡിയോകളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. കളരിപ്പയറ്റ് പരിശീലനത്തിൽ മുഴുകിയ സുസ്മിതയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കളരിപ്പയറ്റ് പരിശീലകനായ സുനിലിനെയും വീഡിയോയിൽ കാണാം.
“നിങ്ങൾ അതിശയിപ്പിക്കുന്നു സർ. നിങ്ങളോടും കളരിപ്പയറ്റ് കലയോടും വലിയ സ്നേഹവും ബഹുമാനവും," എന്നാണ് വീഡിയോ ഷെയർ ചെയ്ത് സുസ്മിത കുറിച്ചത്. ആര്യ 3നു വേണ്ടിയാണ് സുസ്മിതയുടെ പരിശീലനം.
ഈ വർഷമാദ്യം ഹൃദയാഘാതത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു സുസ്മിത. എന്നാൽ ആര്യ 3നായി ഇപ്പോൾ കഠിനാധ്വാനത്തിലാണ് താരം. ആര്യ 3യുടെ ചിത്രീകരണത്തിനിടെയാണ് സുസ്മിതയുടെ ആരോഗ്യനില മോശമായതും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതും.
ആര്യ 3 കൂടാതെ താലി എന്ന പരമ്പരയിലും സുസ്മിത സെൻ അഭിനയിക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഗൗരി സാവന്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുസ്മിത അവതരിപ്പിക്കുന്നത്. മറാത്തി സംവിധായകൻ രവി ജാദവാണ് താലി സംവിധാനം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us