Latest News

ഈ 45-ാം വയസിലും തെറ്റുകൾ പറ്റുന്നു; മനസ്സ് തുറന്ന് സുസ്മിത

ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങളെ കുറിച്ച് സുസ്മിത സെൻ

sushmita sen, സുസ്മിത സെൻ, sushmita sen age, sushmita sen birthday, sushmita sen daughters, rohman shawl, sushmita sen boyfriend, sushmita sen pictures, rohman shawl girlfriend

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. മക്കളുടെ വിശേഷങ്ങളും വ്യായാമത്തെ കുറിച്ചുള്ള വീഡിയോകളും വീട്ടുകാര്യങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ജീവിതം തന്നെ പഠിപ്പിച്ച ചില കാര്യങ്ങളെ കുറിച്ചും കർമ്മയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുസ്മിത.

“നിങ്ങൾ പലപ്പോഴും എന്നോടു ചോദിക്കാറുണ്ട്, എനിക്ക് അവധി ദിവസങ്ങൾ ഉണ്ടോ​ എന്ന്, തീർച്ചയായും ഉണ്ട്. ഞാനെല്ലായ്‌പ്പോഴും പോസിറ്റീവ് ആണോ? ഒരിക്കലുമല്ല.

ഈ നാൽപ്പത്തിയഞ്ചാം വയസ്സിലും ഞാൻ തിരഞ്ഞെടുപ്പുകളിൽ വലിയ മണ്ടത്തരങ്ങൾ വരുത്തുന്നു, അതുവഴി വളരെയധികം വേദനിക്കുന്നു, മറ്റുള്ളവരാൽ ഉപയോഗിക്കപ്പെടുന്നുവെന്ന തിരിച്ചറിവും അവർ നുണയാണ് പറയുന്നതെന്നറിയുമ്പോഴുള്ള നിരാശയും ഉണ്ടാവാറുണ്ട്.

ഞാൻ പഠിച്ചത് എന്തെന്നാൽ, കാര്യങ്ങളെത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും, ഞാൻ അതിനെ ഒരു കർമ്മയായി കാണുന്നു, ഒരിക്കൽ ആ കടം തിരിച്ചടയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അതിനു കാരണമായവരെ സംബന്ധിച്ചിടത്തോളം, അവരുടെ കർമ്മ ആരംഭിച്ചതേയുള്ളൂ !!!” സുസ്മിത കുറിക്കുന്നു.

കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മകൾ റെനി സെൻ സമ്മാനിച്ച പിറന്നാൾ സമ്മാനത്തെ കുറിച്ചുള്ള സുസ്മിതയുടെ കുറിപ്പും ശ്രദ്ധ കവർന്നിരുന്നു. റെനി സെൻ അഭിനയിക്കുന്ന ‘സുത്തബാസി’യുടെ ട്രെയിലർ ആയിരുന്നു ആ സമ്മാനം. റെനിയുടെ അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ഹ്രസ്വചിത്രം. കബിർ ഖുറാനയാണ് സംവിധായകൻ. രഹസ്യമായി പുകവലിക്കുന്ന പത്തൊമ്പതുകാരിയുടെ ലോക്ക്ഡൗൺ കാലത്തെ​ അനുഭവങ്ങളായിരുന്നു ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ട്രെയിലർ പങ്കുവച്ച് കൊണ്ട് സുസ്മിത കുറിച്ചതിങ്ങനെ, “സ്നേഹനിർഭരമായ ഒരു പ്രപഞ്ചത്തിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം. ഏറ്റവും വലിയ അഭിമാനത്തോടെ ഞാൻ ആക്റ്റർ റെനി സെന്നിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഇത് അവളുടെ ആദ്യ ഷോട്ട്ഫിലിമിന്റെ ട്രെയിലർ ആണ്. എന്റെ കുഞ്ഞു ഷോന അവളുടെ സ്വപ്നങ്ങളിലേക്ക് സ്വയം, ധീരമായ ചുവടുകൾ വെച്ച് നടക്കുന്നത് കാണാൻ എന്തൊരു സന്തോഷമാണ്. എന്തൊരു നാച്യുറൽ പെർഫോമൻസാണ്, കൂടുതൽ മനസ്സിലാക്കി, ആസ്വദിച്ച് മുന്നേറൂ.”

റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Read more: ആദ്യം അവനെന്നിൽ നിന്നും പ്രായം മറച്ചുവെച്ചു; ബോയ്ഫ്രണ്ടിനെ കുറിച്ച് സുസ്മിത സെൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Even at 45 i still make big blunders in choices sushmita sen says

Next Story
ഒപ്പമുണ്ടാകും എന്നും എപ്പോഴും, സെൽഫി എടുക്കുമ്പോഴും; വച്ചുവിന് നസ്രിയയുടെ പിറന്നാൾ ആശംസNazriya Nazim, Farhaan Faasil, Farhaan Faasil birthday, Farhaan Faasil age, Farhaan Faasil films, Farhaan Faasil photos, Farhaan Faasil Nazriya photos, Fahadh Faasil, ഫഹദ് ഫാസിൽ, Farhaan Faasil, ഫർഹാൻ ഫാസിൽ, നസ്രിയ നസിം, Faasil, ഫാസിൽ, Nazriya Nazeem, നസ്രിയ, iemalayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com
X