/indian-express-malayalam/media/media_files/uploads/2023/04/Aardhya-Bachchan.png)
ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചൻ - ഐശ്വര്യ റായ് എന്നിവരുടെ മകൾ ആരാധ്യ യൂട്യൂബ് ചാനലുകൾക്കെതിരെ പരാതി നൽകിയിരുന്നു. തന്റെ ആരോഗ്യത്തെ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയെന്നതായിരുന്നു പരാതി. ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച്ചയാണ് കേസ് പരിഗണിച്ചത്.
പ്രായപൂർത്തിയാകാത്ത തന്നെക്കുറിച്ച് യൂട്യൂബ് ചാനലുകൾ പുറത്തുവിടുന്ന വാർത്തകൾ നിരോധിക്കണമെന്നാണ് ആരാധ്യയുടെ അവശ്യം. ആരാധ്യയ്ക്കു വേണ്ടി പിതാവ് അഭിഷേക് ബച്ചനാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികൾക്കെതിരെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് സി ഹരി പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
"താരങ്ങളായാലും സാധാരണക്കാരായാലും എല്ലാ കുട്ടികളും ബഹുമാനം അർഹിക്കുന്നുണ്ട്."കോടതി പറഞ്ഞു. മുംബൈയിലെ ദീരുബായ് ഇന്റർനാഷ്ണൽ സ്ക്കൂളിൽ പൂർണ ആരോഗ്യത്തോടെ പഠിക്കുന്ന കുട്ടിയെ കുറിച്ചാണ് വ്യാജ വാർത്തകൾ പരത്തുന്നതെന്നും പരാതിയിൽ പറയുന്നു.
കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്താണ് യൂട്യൂബ് ചാനലിൽ ഉപയോഗിച്ചിരിക്കുന്നത്. ഒൻപതു യൂട്യൂബ് ചാനലുകൾക്കാണ് ഇതിനെതിരെ സമൻസ് അയച്ചിട്ടുള്ളത്. "ഇതാദ്യമായല്ല ഒരു താരത്തിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് വളരെ വികൃതമായി കാര്യമാണ്. 1 മുതൽ 9 വരെയുള്ള എല്ലാം പ്രതികളുടെയും ചാനലുകളെ സമാനമായ വീഡിയോകൾ പങ്കുവയ്ക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. " കേസ് ഇനി പരിഗണിക്കുക ജൂലൈ 13 നായിരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us