ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ്. ഐശ്വര്യയ്ക്ക് ഒപ്പം പൊതുവേദികളിലെല്ലാം ആരാധ്യയും അകമ്പടി സേവിക്കാറുണ്ട്. അമ്മയും മകളും ഒന്നിച്ചെത്തുമ്പോൾ ചിത്രങ്ങൾ പകർത്താൻ പാപ്പരാസികൾ തമ്മിലും മത്സരമാണ്. ആരാധ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓർമ്മിപ്പിക്കുന്നു ആരാധ്യ എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയ്ക്ക്. ടീനേജ് കാലഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ പരിപാലിക്കുന്നതെന്നായിരുന്നു ഐശ്വര്യയ്ക്കു നേരെ ഉയർന്ന ചോദ്യം. ‘അവര്‍ എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ’ എന്നൊക്കെ പലപ്പോഴും ചിത്രങ്ങൾക്കു താഴെ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011 ലാണ് മകൾ ആരാധ്യ ജനിച്ചത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ മകളുടെ ചിത്രങ്ങൾ ആരാധകൾക്കായി പങ്കുവയ്ക്കാറുണ്ട്. ഫിലിം ഫെസ്റ്റിവലുകൾക്കും അവാർഡ് നൈറ്റുകൾക്കും പോകുമ്പോൾ മകളെയും ഇവർ ഒപ്പം കൂട്ടാറുണ്ട്.