/indian-express-malayalam/media/media_files/uploads/2019/05/sunny-leon-aamir-khan.jpg)
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള സണ്ണിയുടെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം സണ്ണിയ്ക്കുള്ള ജന്മദിനാശംസകളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ആശംസ ബോളിവുഡ് താരം ആമിർ ഖാന്റേതായിരുന്നു.
"പ്രിയപ്പെട്ട സണ്ണി ലിയോൺ, സന്തോഷം നിറഞ്ഞൊരു ജന്മദിനമാശംസിക്കുന്നു. ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ," എന്നായിരുന്നു ആമിർ ഖാന്റെ പിറന്നാൾ ആശംസ. ട്വിറ്ററിലൂടെ തന്റെ ജന്മദിനാശംസ സണ്ണിയെ അറിയിച്ച ആമിർ, തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും സണ്ണിയ്ക്കുള്ള ആശംസകൾ പങ്കുവച്ചു.
Dear @SunnyLeone, wishing you a very happy birthday. Hope you had a great day. Wishing you a great year ahead, and many happy returns of this very special day.
Love.
a.
— Aamir Khan (@aamir_khan) May 13, 2019
/indian-express-malayalam/media/media_files/uploads/2019/05/aamir-khan-instagram.jpg)
മുൻപും സണ്ണി ലിയോണിനോടുള്ള ആദരവും സ്നേഹവും ആമിർ ഖാൻ പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപ് ഒരു അഭിമുഖത്തിനിടെ അവതാരകൻ സണ്ണിയോട് ചോദിച്ച ഒരു ചോദ്യം കണ്ണിൽപ്പെട്ടപ്പോഴായിരുന്നു അത്. നിങ്ങളൊരു പോൺ സ്റ്റാറാണെന്ന് അറിഞ്ഞുകൊണ്ട്, ആമിർ ഖാൻ നിങ്ങൾക്കൊപ്പം അഭിനയിക്കാൻ തയ്യാറായാൽ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. സണ്ണിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ആമിർഖാൻ സണ്ണിയ്ക്ക് പിന്തുണയുമായി എത്തി. ഏറെ അന്തസ്സോടെ പ്രതികരിച്ച സണ്ണി ലിയോണിനെ ശ്ലാഘിക്കുന്നതിനൊപ്പം തന്നെ സണ്ണിയ്ക്ക് ഒപ്പം അഭിനയിക്കാൻ തനിക്ക് സന്തോഷമേയുള്ളൂ എന്നും ആമിർ ഖാൻ വെളിപ്പെടുത്തി. സണ്ണിയുടെ ഭൂതകാലം തനിക്കു പ്രശ്നമേയല്ല എന്നായിരുന്നു ആമിർഖാന്റെ തുറന്നു പറച്ചിൽ.
I think my heart just dropped seeing this!! Thank you so much for the support. It means the world and beyond to me! https://t.co/ayZmahPcIr
— Sunny Leone (@SunnyLeone) January 20, 2016
ബോളിവുഡിൽ ഇന്നേറെ പേരാൽ ആരാധിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ ഇന്ന്. ഒരു നടിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും തന്റെ നിലപാടുകളിലൂടേയും തുറന്ന പ്രതികരണങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുള്ള സണ്ണി ലിയോണ്‍ അമ്മയെന്ന നിലയിലും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുന്നു.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഒരു അഭിമുഖത്തില്‍ നിഷയെ വളര്‍ത്തുന്നതിനെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്.
”അവള്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരുദിവസം തന്നെ പല തവണയാണ് വെബ്ബര്‍ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത്”. താരമെന്ന പ്രവിലേജിനിടയിലും തന്റെ മകളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അവളെ വളര്‍ത്തുന്ന അമ്മയായി മാറുകയാണ് സണ്ണി.
Read more: പിറന്നാള്‍ താരം; സണ്ണി ലിയോണ്‍ എന്ന അമ്മയുടെ വാക്കുകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.