scorecardresearch

മികച്ച പാട്ടുകൾക്ക് പിന്നിൽ വലിയ അധ്വാനമുണ്ട്; 'മസക്കലി' റീമിക്സിനെതിരെ എ.ആർ റഹ്മാൻ

എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുത്തുകാര്‍, 200 ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീളുന്ന തലപുകയ്ക്കല്‍ തുടങ്ങിയവ ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകളെ അതിജീവിക്കുന്നത്

എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുത്തുകാര്‍, 200 ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീളുന്ന തലപുകയ്ക്കല്‍ തുടങ്ങിയവ ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകളെ അതിജീവിക്കുന്നത്

author-image
Entertainment Desk
New Update
മികച്ച പാട്ടുകൾക്ക് പിന്നിൽ വലിയ അധ്വാനമുണ്ട്; 'മസക്കലി' റീമിക്സിനെതിരെ എ.ആർ റഹ്മാൻ

'ഡല്‍ഹി 6' എന്ന ചിത്രത്തിലെ പ്രശസ്തമായ മസക്കലി എന്ന ഗാനത്തിന്റെ റീമിക്സിനെതിരെ വ്യാപകമായ വിമർശനം. യഥാര്‍ത്ഥ പാട്ടിന്റെ സൗന്ദര്യം നശിപ്പിച്ചെന്നാണ് ആരോപണം. ടി-സീരീസാണ് യൂട്യൂബിലൂടെ ഗാനം പുറത്തുവിട്ടത്. തനിഷ്കാണ് ഗാനം പുനഃസൃഷ്ടിച്ചത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ വീഡിയോയില്‍ ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് അഭിനയിച്ചത്.

Advertisment

Read More: മകനും സുഹൃത്തിനും കോവിഡ് മാറി; നന്ദി പറഞ്ഞ് സംവിധായകൻ പത്മകുമാർ

ഒരു പാട്ടിനെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നാണ് ആരാധകരുടെ വിമശനം. കമന്റ് ബോക്സ് നിറയെ ഇത്തരത്തിലുള്ള വിമർശനങ്ങൾ മാത്രമാണ്. ഗാനത്തിന്‍റെ നിര്‍മ്മാതാക്കളായ ടി-സീരിസിനെതിരെയും, തനിഷ്കിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

എന്നാൽ യഥാർഥ ഗാനം പങ്കുവച്ചുകൊണ്ടാണ് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ തന്റെ പ്രതിഷേധം അറിയിച്ചത്. ആരെയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

Advertisment

"എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുത്തുകാര്‍, 200 ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീളുന്ന തലപുകയ്ക്കല്‍ തുടങ്ങിയവ ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകളെ അതിജീവിക്കുന്നത്. സംവിധായകരുടെ സംഘം, സംഗീത സംവിധായകന്റെ, ഗാന രചയിതാവിന്റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമമില്ലാതെ പണിയെടുത്ത സിനിമാ സംഘം.. സ്നേഹം, പ്രാർഥനകൾ," എന്നാണ് അദ്ദേഹം കുറിച്ചത്.

റഹ്മാന് പിന്നാലെ ഗാനത്തിന്‍റെ രചയിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി. യഥാര്‍ത്ഥ മസക്കലി ഹൃദയ സ്പർശിയാണെന്നും ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്മാനും, തനിക്കും, ഗായകന്‍ മോഹിത് ചൗഹനും ഈ റീമിക്സ് കേള്‍ക്കുമ്പോള്‍ ഏറെ ദുഃഖമുണ്ടെന്നും പ്രസൂണ്‍ കുറിച്ചു. ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസൂണ്‍ കൂട്ടിച്ചേർത്തു.

രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ സംവിധാനത്തില്‍ അഭിഷേക് ബച്ചനും സോനം കപൂറും പ്രധാനവേഷത്തിലെത്തിയ 'ഡല്‍ഹി 6', 2009 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്.

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: