/indian-express-malayalam/media/media_files/mge1YENKIZYTWp16Vz4m.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ലൂസിഫർ.' സ്റ്റീഫൻ നെടുമ്പള്ളിയെന്ന പവർഫുൾ കഥാപാത്രമായി മോഹൻലാൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ അവിസ്മരണീയ സിനിമ അനുഭവമാണ് ആരാധകർക്ക് ലഭിച്ചത്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ, ചിത്രത്തിന് പ്രീക്വൽ ഉണ്ടാകുമെന്നും പ്രഥ്വി പ്രഖ്യാപിച്ചിരുന്നു. 'എംപുരാൻ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
എംപുരാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കിയും ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പ്രഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ആരാധകർക്കായി ഒരു ശുഭസൂചന പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി. പുതിയ ചിത്രമായ 'കനകരാജ്യ'ത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി ചിത്രത്തെ കുറിച്ച് മുരളി സംസാരിച്ചത്.
പ്രഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ടിൽ മമ്മൂട്ടിയെ നായകാക്കി ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളി ഗോപി. "അങ്ങനെ ഒരു പ്ലാൻ ഉണ്ട്. അത് എപ്പോൾ നടക്കുമെന്നത് കൃത്യമായി അറിയില്ല. മമ്മൂട്ടിയെ നായകനാക്കി എംപുരാൻ പോലൊരു സിനിമ ഞങ്ങളുടെ ആഗ്രഹമാണ്. ഞങ്ങൾ അതെ കുറിച്ച് സംസാരിച്ചിട്ടുണ്ട്," മുരളി ഗോപി പറഞ്ഞു.
എംപുരാനിൽ സായിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പശ്ചാത്തലം പറയുന്ന രംഗങ്ങളുടെ ഷൂട്ടിങിനായി പൃഥ്വിയും ടീമും ഗുജറാത്തിലാണ്. മോഹൻലാൽ ഈ ഷെഡ്യൂളിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം, പ്രൊഡക്ഷൻ ടീം യുഎസ്എയിലും യുകെയിലും ചിത്രീകരണം തുടരുമെന്നാണ് വിവരം.
Read More
- ഇതിഹാസം, ഇന്ത്യൻ സിനിമ മറ്റൊരു തലത്തിലേക്ക്; കൽക്കിക്ക് അഭിനന്ദനവുമായി രജനികാന്ത്
- ദിലീപേട്ടനും മനോജേട്ടനും അങ്ങനെ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു: മഞ്ജു വാര്യർ
- കുട്ടിക്കുറുമ്പി ചേച്ചി; ഈ പെൺകുട്ടിയെ മലയാളികൾക്കിഷ്ടമാണ്
- 332 കോടി രൂപയുടെ ആസ്തി, 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ, ലക്ഷ്വറി വാഹനങ്ങൾ: റാണിയെ പോലെ രേഖയുടെ ലക്ഷ്വറി ജീവിതം
- കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ; മീരയുടെ മെഹന്ദി ആഘോഷമാക്കി നസ്രിയയും ആനും സ്രിന്റയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.