scorecardresearch

കുട്ടി ജാനു വീണ്ടും; '96' തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

സാമന്തയാണ് തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

സാമന്തയാണ് തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

author-image
Entertainment Desk
New Update
96, 96 film, 96 telugu remake, 96 സിനിമ, ജാനു, തൃഷ, സാമന്ത അക്കിനേനി, ഗൗരി ജി കിഷൻ, Samantha Akkineni, Gouri G Kishan, Trisha, Vijay Sethupthi, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, ഐ ഇ മലയാളം,​ Indian express Malayalam, IE Malayalam

കഴിഞ്ഞ വർഷം തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച വിജയചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേം കുമാർ സംവിധാനം ചെയ്ത '96'. തൃഷയുടെ സ്കൂൾ കാലം അവതരിപ്പിച്ച ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ സിനിമ കണ്ടവർക്കാർക്കും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. '96' ലെ ജാനുവും റാമും ഹിറ്റായതിനൊപ്പം തന്നെ ഇരുവരുടെയും സ്കൂൾകാലം അവതരിപ്പിച്ച ഗൗരി കിഷനും കുട്ടി റാമിനെ അവതരിപ്പിച്ച ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ '96'ന്റെ തെലുങ്ക് പതിപ്പിൽ അതേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയാണ് ഗൗരി ജി കിഷൻ.

Advertisment

സാമന്തയുടെ സ്കൂൾ കാലഘട്ടമാണ് ഗൗരി അവതരിപ്പിക്കുന്നത്. തെലുങ്ക് പതിപ്പിൽ സാമന്ത ജാനുവാകുമ്പോൾ വിജയ് സേതുപതിയുടെ വേഷം ചെയ്യുന്നത് ഷർവ്വാനന്ദാണ്. തെലുങ്ക് '96'ന്റെ ആദ്യഘട്ട ചിത്രീകരണം മൗറീഷ്യസിൽ ആരംഭിച്ചു, രണ്ടാം ഘട്ടം കെനിയയിൽ ചിത്രീകരിക്കുന്നത്. തമിഴില്‍ ചിത്രം ഒരുക്കിയ പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

’96’ന്റെ തെലുങ്ക്‌ പതിപ്പിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് നായിക സാമന്ത നടത്തിയ ഒരു പ്രസ്താവന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ’96’ റിലീസ് ചെയ്ത വേളയില്‍ ‘ഇതിന്റെ തെലുങ്ക്‌ പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോ?’ എന്ന് സാമന്തയോട് ഒരാള്‍ ചോദിച്ചിരുന്നു. അതിനു മറുപടിയായി അവര്‍ പറഞ്ഞത് ‘ഈ ചിത്രം ഒരിക്കലും റീമേക്ക്’ ചെയ്യപ്പെടാന്‍ പാടില്ല എന്നാണ്. ഇതിന്റെ പശ്ചാത്തലതില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ തെലുങ്ക്‌ പതിപ്പ് നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് അന്ന് സംസാരിച്ചത് എന്നും പിന്നീടു അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ‘കണ്‍വിന്‍സ്’ ചെയ്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ദില്‍ രാജു ഈ വിഷയത്തിൽ പ്രതികരിച്ചത്.

Read more: 96’ന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കാനുള്ള സാമന്തയുടെ തീരുമാനം ചര്‍ച്ചയാകുന്നു

Advertisment

വിജയ് സേതുപതിയുടെയും തൃഷയുടെയും ’96’ലെ അഭിനയം കണ്ട് സാമന്ത ട്വിറ്ററിൽ തന്റെ ആസ്വാദനാനുഭവം പങ്കുവച്ചിരുന്നു. “ദൈവമേ! എന്തൊരു പെർഫോമൻസ്! അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം, നിങ്ങൾ എത്ര മനോഹരമാക്കിയെന്ന് പറയാൻ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ്!” എന്നാണ് സിനിമ കണ്ട് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

വലിയ വിജയം കൈവരിച്ച ചിത്രം '96' മുൻപ് കന്നഡയിലേക്കും റീമേക്ക് ചെയ്തിരുന്നു. കന്നഡയില്‍ നായികയായത് മലയാളത്തിന്റെ സ്വന്തം ഭാവനയാണ്. ’99’ എന്ന പേരിലാണ് ചിത്രം തിയേറ്ററിലെത്തിയത്. ഭാവനയും ഗണേഷും ജോഡികളായ '99' വൻ വിജയം നേടുകയും ചെയ്തിരുന്നു. 'റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ’99’.

സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗൗരി ജി കിഷൻ. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതൻ ആന്റണി’യുടെ കഥയൊരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. എസ് തുഷാറാണ് ചിത്രം നിർമ്മിക്കുന്നത്.

publive-image

Telugu Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: