/indian-express-malayalam/media/media_files/uploads/2023/06/shilpa-shetty-.jpg)
യഥാർത്ഥ ജീവിതത്തിലെ ചുംബനങ്ങൾ വിവാദമായി മാറിയപ്പോൾ
“രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു,” എന്നെഴുതിയത് ഒക്ടോവിയോ പാസ് ആണ്. സ്നേഹത്തിലും പ്രണയത്തിലും അത്രമേൽ പ്രധാനമാണ് ചുംബനമെന്നത്. ആയിരം വാക്കുകളിൽ പറയാനാവാത്തത് ചിലപ്പോൾ ഒരൊറ്റ സ്നേഹാർദ്രചുംബനത്തിലൂടെ സംവദിക്കാൻ കഴിയുമെന്ന് കവികൾ വരെ പാടിയിട്ടുണ്ട്. സിനിമകളിലും അഭിനേതാക്കൾ ഉമ്മ വയ്ക്കുന്ന രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചുംബനങ്ങളെ ചുറ്റിപ്പറ്റി പലപ്പോഴും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അഭിനേതാക്കളുടെ യഥാർത്ഥ ജീവിതത്തിലെ ചുംബനങ്ങൾ വിവാദമായി മാറിയ സന്ദർഭങ്ങളുമുണ്ട്. അത്തരത്തിലുള്ള അഞ്ച് സന്ദർഭങ്ങൾ നോക്കാം.
ശിൽപ്പ ഷെട്ടി-റിച്ചാർഡ് ഗിയര്‍ ചുംബന വിവാദം
ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയര്‍ ശിൽപ ഷെട്ടിയെ ചുംബിച്ചത് വലിയ വിവാദമായിരുന്നു. 2007ലായിരുന്നു സംഭവം. ഡൽഹിയിൽ നടന്ന എയ്ഡ്സ് ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പൊതുവേദിയിൽ വച്ച് റിച്ചാർഡ് ശിൽപ്പയെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. അപ്രതീക്ഷിതമായ ചുംബനത്തിൽ ശിൽപ്പ പതറുന്നതും വീഡിയോയിൽ കാണാം. ബലമായുള്ള ചുംബനമെന്ന പ്രതീതിയുണ്ടാക്കിയ ആ വീഡിയോ വലിയ രീതിയിൽ ചർച്ചയായി. ശിൽപ്പയെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തി.
/indian-express-malayalam/media/media_files/uploads/2023/06/Shilpa-richard-kiss.jpg)
ഷാൾ വി ഡാൻസ് എന്നത് റിച്ചാർഡിന്റെ ഒരു സിനിമയാണ്, അതിലെ പോസ് പുനരാവിഷ്കരിച്ചതാണ് റിച്ചാർഡ് എന്നും ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ് അതെന്നും വിശദമാക്കി കൊണ്ട് ശിൽപ്പ രംഗത്തെത്തി. റിച്ചാർഡ് എന്താണ് ചെയ്യാൻ പോവുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അപ്രതീക്ഷിതമായ ആക്ഷനായിരുന്നതിനാലാണ് തന്റെ പ്രതികരണം അങ്ങനെയായി പോയത് എന്നുമായിരുന്നു ശിൽപ്പ വിശദീകരിച്ചത്. പിന്നീട് ആ പ്രവൃത്തിയിൽ റിച്ചാർഡും ക്ഷമാപണം നടത്തി. ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇതിനെ കുറിച്ച് റിച്ചാർഡ് പറഞ്ഞത്.
അച്ഛൻ മകളെ ചുംബിക്കേണ്ടത് ഇങ്ങനെയോ?
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടും പൂജ ഭട്ടും ചുംബിക്കുന്ന ഒരു ചിത്രവും വലിയ വിവാദമായി. ഫോട്ടോ ഷൂട്ടിനിടെ ചുണ്ടുകളിൽ ചുംബിക്കുകയായിരുന്നു മഹേഷ് ഭട്ടും പൂജാ ഭട്ടും. "പൂജ എന്റെ മകൾ ആയിരുന്നില്ലെങ്കിൽ, അവളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," എന്ന തലക്കെട്ടോടെ ചിത്രം പുറത്തുവന്നപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുകയും വിവാദമാവുകയും ചെയ്തു. ആ ചിത്രം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചു. ഒരച്ഛൻ മകളെ ചുംബിക്കേണ്ടത് ഇങ്ങനെയോ? എന്ന ചോദ്യവുമായി സദാചാരവാദികളും രംഗത്തെത്തി. എന്നാൽ പിന്നീട് ചിത്രം വ്യാജമാണെന്ന് മഹേഷ് ഭട്ട് അവകാശപ്പെട്ടു.
/indian-express-malayalam/media/media_files/uploads/2023/06/Mahesh-Bhatt-Pooja-Bhatt-Kiss.jpg)
കോടതി കയറിയ ചുംബനം
2006-ൽ, ജന്മദിന പാർട്ടിയിൽ വച്ച് ഗായകൻ മിക സിങ്ങ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ച സംഭവവും വിവാദമായിരുന്നു. മികയുടെ ജന്മദിന പാർട്ടിയ്ക്ക് എത്തിയതായിരുന്നു രാഖി. കേക്ക് മുറിച്ച ശേഷം അത് മുഖത്ത് തേക്കരുതെന്ന് മിക പാര്‍ട്ടിയില്‍ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. എന്നാല്‍ രാഖി അത് ഗൗനിക്കാതെ കേക്ക് മികയുടെ മുഖത്ത് തേച്ചു. 'അവളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ്,' മിക രാഖിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആ പ്രശ്നം അവിടെ അവസാനിച്ചില്ല. പാർട്ടിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ പ്രചരിച്ചു. രാഖി മികയ്ക്ക് എതിരെ പരാതി നൽകി. 2006 ജൂൺ 11ന് മികയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. . ഇന്ത്യൻ പീനൽ കോഡ് 354 പ്രകാരം പീഡനം , ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് മിക സിങ്ങിനെതിരെ കേസെടുത്തത്.
/indian-express-malayalam/media/media_files/uploads/2023/06/mika-rakhi-kiss.jpg)
എന്നാൽ വർഷങ്ങൾക്കു ശേഷം രാഖിയും മികയും ശത്രുത അവസാനിച്ച് മുംബൈയിലെ കോഫി ഷോപ്പിന് പോസ് ചെയ്തതും വാർത്തയായിരുന്നു. തങ്ങൾ സൗഹൃദത്തിലാണ് ഇപ്പോഴെന്നും രാഖി പ്രസ്താവിച്ചു. അതിനു പിന്നാലെ രാഖിയെ ചുംബിച്ച കേസ് തള്ളിക്കളയാനും മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കാനുമായി മിക കോടതിയെ സമീപിച്ചു. തന്‍റെ സമ്മതത്തോടെയാണ് മിക സിങ്ങ് ചുംബിച്ചത് എന്ന് രാഖി മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സത്യവാങ്ങ്മൂലം സമർപ്പിച്ചു. തുടർന്ന് ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കി.
സിദ്ധാർത്ഥ് മല്യയും ദീപിക പദുകോണും
ബോളിവുഡ് താരം ദീപിക പദുകോണും ഒരിക്കൽ ചുംബന വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. 2013ലാണ് ദീപിക റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) മുൻ ഉടമയുടെ മകനായ സിദ്ധാർത്ഥ് മല്യയെ ഡേറ്റ് ചെയ്തത്. ഐപിഎൽ മത്സരം കാണാൻ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ മത്സരത്തിനിടെ സിദ്ധാർത്ഥ് ദീപികയെ ചുംബിച്ചു. ആ വീഡിയോയും വൈറലായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/06/Rekha-Hrithik-Kiss.jpg)
രേഖ- ഹൃത്വിക് ചുംബനം
ബോളിവുഡിന്റെ എവർഗ്രീൻ താരം രേഖയുടെയും ഹൃത്വിക് റോഷന്റെയും ഒരു ചുംബനചിത്രവും വലിയ രീതിയിൽ ശ്രദ്ധ നേടുകയും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ഒരു അവാർഡ് നിശയ്ക്കിടയിൽ ഇരുവരും ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. ഏതാണ്ട് ലിപ്‌ലോക്ക് ചുംബനം പോലെ തോന്നിപ്പിച്ച ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.