/indian-express-malayalam/media/media_files/uploads/2018/11/endhira-logathu-sundariya-759.jpg)
രജനികാന്ത് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. ചിത്രത്തിലെ ആദ്യ ഗാനം ശനിയാഴ്ചയാണ് യൂടൂബില്‍ റിലീസ് ചെയ്തത്. പുറത്തിറങ്ങി 24 മണിക്കൂറുകള്‍ തികയുന്നതിന് മുമ്പ് 37 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം യൂടൂബില്‍ കണ്ടിരിക്കുന്നത്.
Read More: ചിട്ടി റീലോഡഡ്; ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി രജനീകാന്തിന്റെ '2.0' ട്രെയിലർ എത്തി
'എന്തിര ലോകത്ത് സുന്ദരിയെ' എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് രജനികാന്തും എമി ജാക്‌സണുമാണ്. മധന്‍ കര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. സിദ്ദ് ശ്രീറാമും, ഷഷാ തിരുപതിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്. മണി ഗെയിമില്‍ 'ബാഹുബലി'യെ പിന്നിലാക്കുന്ന രീതിയിലാണ് '2.0' വിന്റെ കുതിപ്പ്. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണം ചെയ്യുക.
ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക് ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.