രജനീകാന്ത് ഡബിൾ റോളിലെത്തുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘2.0’. രജനീ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ റിലീസായി. രജനീകാന്ത്, ഡോ. വസിഗരൻ, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘യന്തിരന്റെ’ തുടർച്ചയാണ് ഈ ചിത്രം.
‘2.0’വിൽ എമി ജാക്സണാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്. മണി ഗെയിമിൽ ‘ബാഹുബലി’യെ പിന്നിലാക്കുന്ന രീതിയിലാണ് ‘2.0’ വിന്റെ കുതിപ്പ്. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണം ചെയ്യുക.
Read more: രജനീകാന്ത് ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് എ.ആര്‍.റഹ്മാന്‍
ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക് ആണെന്ന് വാർത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.