/indian-express-malayalam/media/media_files/uploads/2020/09/AC-Moideen-and-Anil-Akkara.jpg)
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഏറ്റവും നിർണായകമായി വടക്കാഞ്ചേരി നഗരസഭ. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ ചർച്ചയായ ലെെഫ് മിഷൻ പദ്ധതി വിവാദം ഇടതുപക്ഷത്തിന് തിരിച്ചടിയായില്ല. നഗരസഭയിൽ വ്യക്തമായ ഇടത് മുന്നേറ്റം.
ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫിന് വിജയം. യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം കരസ്ഥമാക്കി.
Read Also: Kerala Local Body Election Results LIVE UPDATES
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ലൈഫ് ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി ഏ.സി.മൊയ്‌തീനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം ജനം തിരസ്‌കരിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പിൽ ഉടനീളം എൽഡിഎഫ് പ്രചാരണ ആയുധമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.