scorecardresearch

ഗുജറാത്ത് മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയന്‍: വി.ടി.ബൽറാം

എന്തുവന്നാലും ജയിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എൽഡിഎഫിനെന്നും വി.ടി.ബൽറാം പറഞ്ഞു

എന്തുവന്നാലും ജയിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എൽഡിഎഫിനെന്നും വി.ടി.ബൽറാം പറഞ്ഞു

author-image
WebDesk
New Update
VT Balram, വി.ടി ബൽറാം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gujarat Model, ഗുജറാത്ത് മോഡൽ, Encounter Killings, എന്‍കൗണ്ടര്‍ കൊലപാതകങ്ങൾ, iemalayalam, ഐഇ മലയാളം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃത്താല എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ വി.ടി.ബൽറാം. ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബൽറാം പറഞ്ഞു. റിപ്പോർട്ടർ ടി വിയോടായിരുന്നു ബൽറാമിന്റെ പ്രതികരണം.

Advertisment

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് പേരെയാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ഈ സർക്കാർ ഇല്ലാതാക്കിയതെന്ന് ബൽറാം പറഞ്ഞു. എകെജി വിവാദം പ്രചാരണ വിഷയമാക്കിയ എല്‍ഡിഎഫിനെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വി.ടി.ബല്‍റാമിന്റെ മറുപടി.

Read More: 'മടക്കി അയക്കരുത്, മരണത്തിന് വിട്ടുകൊടുക്കരുത്'; ഇന്ത്യയോട് മ്യാന്മറിൽ നിന്നെത്തിയവർ

"പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓര്‍ക്കുന്ന ആളുകളാണ് ഒമ്പത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍."

Advertisment

എന്തുവന്നാലും ജയിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എൽഡിഎഫിനെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ട് പോകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും വി.ടി.ബൽറാം പറഞ്ഞു.

"എംഎല്‍എയായി എത്തുന്നതിന് മുമ്പ് നാല് തവണ എല്‍ഡിഎഫിന് ജനങ്ങള്‍ മണ്ഡലത്തില്‍ വിജയം നല്‍കിയെന്നത് തന്നെയാണ് ദുരവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. എന്തുവന്നാലും ജയിക്കുന്ന അെഹങ്കാരത്തിലും അമിത ആത്മവിശ്വാസത്തിലും ഇരിക്കുകയായിരുന്നു അവര്‍. ഒന്നും ചെയ്തില്ലെങ്കിലും എംഎല്‍എയെ കാണാന്‍ കിട്ടുന്ന അവസ്ഥ പോലും ഇല്ലെങ്കിലും പാര്‍ട്ടി ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യുമെന്ന മിഥ്യാധാരണയുണ്ടായിരുന്നു. അത് ഇന്നും ചിലര്‍ക്കുണ്ട്. അതില്‍ നിന്നും തൃത്താല ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്."

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Kerala Assembly Elections 2021 Vt Balram Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: