Latest News

‘മടക്കി അയക്കരുത്, മരണത്തിന് വിട്ടുകൊടുക്കരുത്’; ഇന്ത്യയോട് മ്യാൻമറിൽ നിന്നെത്തിയവർ

ചാപി ഗ്രാമത്തിൽ മാത്രമായി 6 സ്ത്രീകളും 3 കുട്ടികളും ഉൾപ്പടെ എഴുപതോളം മ്യാൻമറുകാരാണ് മാർച്ച് 6, 7 എന്നീ ദിവസങ്ങളിലായി എത്തിയിരിക്കുന്നത്. ഇരുപതോളം പേർ അടുത്ത ഗ്രാമമായ സിയസി ഗ്രാമത്തിലേക്കും കുടിയേറിയിട്ടുണ്ട്.

myanmar coup, മ്യാന്മാർ കലാപം, mizoram, മിസോറാം, mynmar refugees, മ്യാന്മാർ അഭയാർത്ഥികൾ, indian government, കേന്ദ്ര സർക്കാർ, ie malayalam

മിസോറാം: ഇന്ത്യ – മ്യാൻമര്‍ ബോര്‍ഡറിലെ നോണ്ടേസ്ക്രിപ്റ്റ് ഗ്രാമത്തിലെ നോണ്ടേസ്ക്രിപ്റ്റ് കമ്മ്യൂണിറ്റി ഹാളില്‍ തന്റെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് കഴിയുന്ന 22 കാരി നുസേലിനു ഒറ്റ പ്രാർത്ഥനയേയുളളൂ ‘ഇന്ത്യ തങ്ങളെ ഇവിടെനിന്നും പുറത്താക്കരുതേ’.

“മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും, സൂ ചി മോചിപ്പിക്കപ്പെടുകയും ചെയ്താൽ, ഞങ്ങൾ തിരികെ വീട്ടിൽ പോകും അല്ലെങ്കിൽ ഞങ്ങൾ അവിടെ സുരക്ഷിതരായിരിക്കില്ല” കുഞ്ഞിനേയും ചേർത്ത് പിടിച്ച് നുസേൽ പറയുന്നു. മാർച്ച് ആറിനാണു നുസേലും ഭർത്താവ് ജോസഫും മിസോറാമയിലെ സിആ ജില്ലയിലെ ചാപി ഗ്രാമത്തിലെത്തുന്നത്. ജനാധിപത്യ സർക്കാരിൽ നിന്നും പട്ടാളം ഭരണം കയ്യേറിയതിൽ പ്രതിഷേധിക്കുന്ന സ്വന്തം ജനതയ്ക്ക് നേരെ വെടിയുതിർക്കുന്നതിന് പകരം രാജ്യം വിടാനാണ് താൻ തീരുമാനിച്ചതെന്ന് പൊലീസുകാരനായ ജോസഫ് പറയുന്നു.

മ്യാൻമറിലെ മട്ടുപി പൊലീസ് ടൗൺഷിപ്പിൽ നിന്ന് തങ്ങളുടെ ഇരുചക്രവാഹനത്തിൽ ഒളിച്ചോടിയാണ് ജോസഫും, നുസേലും 80 കിലോമീറ്റർ അടുത്തുള്ള ഇന്ത്യൻ ഗ്രാമത്തിൽ എത്തുന്നത്. ഇനി തിരിച്ചുപോയാൽ വധിക്കപ്പെടുമെന്ന ഭയവും ഇവർ പങ്കുവയ്ക്കുന്നു. ചാപി ഗ്രാമത്തിൽ മാത്രമായി ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പടെ എഴുപതോളം മ്യാൻമറുകാരാണ് മാർച്ച് ആറ്, ഏഴ് എന്നീ ദിവസങ്ങളിലായി എത്തിയിരിക്കുന്നത്. ഇരുപതോളം പേർ അടുത്ത ഗ്രാമമായ സിയസി ഗ്രാമത്തിലേക്കും കുടിയേറിയിട്ടുണ്ട്.

Read Also: ഹോളി ദിനത്തിൽ കാർഷിക ബില്ലുകൾ കത്തിച്ച് കർഷകർ

മ്യാൻമറുമായി ഇന്ത്യ പങ്കിടുന്ന 1643 കിലോമീറ്റർ അതിർത്തിയിൽ 510 കിലോമീറ്ററും മിസോറാമിലാണ്. നിയമപ്രകാരം 16 രണ്ട് രാജ്യങ്ങളുടെയും 16 കിലോമീറ്റർ ദൂരത്തുള്ള താമസക്കാർക്ക് 14 ദിവസത്തോളം മറ്റേ രാജ്യത്ത് താമസിക്കാനും യാത്രചെയ്യാനും സാധിക്കും. കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി അതിർത്തി അടച്ചിരുന്നെങ്കിലും സഞ്ചാരം തടയാൻ കഴിഞ്ഞിരുന്നില്ല. മാർച്ച് ആദ്യവാരം മുതൽ ഏകദേശം 700 ഓളം പേർ ഇന്ത്യയിലേക്ക് എത്തിയെന്നാണ് നിലവിൽ പുറത്തുവരുന്ന കണക്ക്.

അതിർത്തി കടന്നെത്തുന്ന ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ തുടർന്ന് മാർച്ച് എട്ടു മുതൽ അസമിന്റെ അതിർത്തികൾ അടച്ചിട്ടുണ്ട്. ഇതുവരെ എത്തിയവരെ തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും മിസോറം സർക്കാർ അതിനു തയ്യാറായിട്ടില്ല.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയ മിസോറം മുഖ്യമന്ത്രി, മ്യാൻമറിൽ നിന്ന് എത്തിയവരെ അഭയാർത്ഥികൾ എന്ന് വിളിക്കണമോ വേണ്ടയോയെന്നത് കേന്ദ്ര സർക്കാരിന് തീരുമാനിക്കാം, എന്നാൽ അവർ ഞങ്ങളുടെ സഹോദരങ്ങളാണ് അവർക്കു ഭക്ഷണമോ പാർപ്പിടമോ വേണമെങ്കിൽ അത് ഞങ്ങൾ നൽകുമെന്ന് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Myanmar coup protest death toll india refugees aung san suu ky

Next Story
ഹോളി ദഹാനിൽ കാർഷിക ബില്ലുകൾ കത്തിച്ച് കർഷകർfarmers protest, holika dahan, punjab farmers burn farm laws, farmers holi ka Jahan, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com