/indian-express-malayalam/media/media_files/uploads/2020/12/Gopalakrishnan.jpg)
തൃശൂർ: തൃശൂരിൽ സിറ്റിങ് സീറ്റിൽ ബിജെപിക്ക് തോൽവി. ബിജെപിയുടെ മേയർ സ്ഥാനാർഥിയായ ബി.ഗോപാലകൃഷ്‌ണൻ 241 വോട്ടുകൾക്കാണ് തോറ്റത്. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി ആരോപിച്ചു..
തിരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഗോപാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം.
Kerala Local Body Election Results LIVE UPDATES
അതേസമയം, തൃശൂർ കോർപറേഷനിൽ മത്സരം കടുക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് ഒൻപത് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎയ്‌ക്ക് മൂന്ന് സീറ്റുകളിൽ ലീഡ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.