scorecardresearch

കഴക്കൂട്ടം പിടിക്കാൻ ശോഭ; നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു

സ്ഥാനാർഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ ഇന്നലെ വ്യക്തമാക്കിയിരുന്നു

സ്ഥാനാർഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ ഇന്നലെ വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
കഴക്കൂട്ടം പിടിക്കാൻ ശോഭ; നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയാകും. അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് ശോഭ, കൊല്ലത്ത് എം.സുനിൽ, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീർ, മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ എന്നിവരാണ് സ്ഥാനാർഥികൾ.

Advertisment

സ്ഥാനാർഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ ഇന്നലെ വ്യക്തമാക്കിയിരുന്നു. നാളെ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിലിറങ്ങും. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും കഴക്കൂട്ടത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

Read Also:മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിഷ്‌ണുനാഥ്, വട്ടിയൂർക്കാവിൽ വീണ; ജലീലിനെതിരെ ഫിറോസ് തന്നെ

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി എത്തുമ്പോൾ പോരാട്ടം കനക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

Advertisment
Shobha Surendran Kerala Assembly Elections 2021 Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: