മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിഷ്‌ണുനാഥ്, വട്ടിയൂർക്കാവിൽ വീണ; ജലീലിനെതിരെ ഫിറോസ് ഇറങ്ങും

കൽപറ്റയിൽ ടി സിദ്ധിഖ്; പട്ടാമ്പിയില്‍ റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാവും

Firos Kunnumparambil, Veena S Nair, PC Vishnunath, T Siddeedue, Riyas Mukkoli,Vattiyoorkavu, Vattiyoorkavu Congress Candidate, Jyothi Vijayakumar, Veena Nair, വട്ടിയൂർക്കാവ്, കോൺഗ്രസ് സ്ഥാനാർഥി വട്ടിയൂർക്കാവ്, വീണ നായർ, ജ്യോതി വിജയകുമാർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുണ്ടായിരുന്ന ആറ് സീറ്റുകളിലേക്കുള്ള  സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

കൽപറ്റയിൽ ടി സിദ്ധിഖ് തന്നെ സ്ഥാനാർത്ഥിയാവും. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനമായി. പി സി വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. വിവി പ്രകാശ് നിലമ്പൂരിൽ മത്സരിക്കും.  പട്ടാമ്പിയില്‍ റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാവും.

Vattiyoorkavu, Vattiyoorkavu Congress Candidate, Jyothi Vijayakumar, Veena Nair, വട്ടിയൂർക്കാവ്, കോൺഗ്രസ് സ്ഥാനാർഥി വട്ടിയൂർക്കാവ്, വീണ നായർ, ജ്യോതി വിജയകുമാർ

അതേസമയം, ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചേക്കും. വേറെ സ്ഥാനാർഥിയെ നിർത്താൻ സാധ്യതയില്ല. യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും വ്യക്തമാക്കി. ധർമ്മടത്ത് ശക്തനായ സ്ഥാനാർഥി വരുമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്.

Read Also: വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ രമ; യുഡിഎഫ് പിന്തുണയ്ക്കും

വട്ടിയൂർക്കാവിൽ വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രസിദ്ധീകരിച്ച സ്ഥാനാർഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇത് മറികടക്കാനാണ് വട്ടിയൂർക്കാവിൽ വനിത സ്ഥാനാർഥിയെ ഇറക്കാൻ തീരുമാനിച്ചത്. വീണ നായർക്കൊപ്പം ജ്യോതി വിജയകുമാറിന്സ്ഥാറെ പേരും ഈ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നു.

വട്ടിയൂർക്കാവിൽ പി സി വിഷ്‌ണുനാഥിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആലോചിച്ചിരുന്നു. എന്നാൽ, പിന്നീട് വിഷ്‌ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ മത്സരിക്കാൻ വിഷ്‌ണുനാഥിന് താൽപര്യമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Vattiyoorkavu congress candidate jyothi vijayakumar or veena nair

Next Story
വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമ; യുഡിഎഫ് പിന്തുണയ്ക്കുംKK rama, കെ.കെ രമ, Kerala election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, rmp, ആർഎംപി, udf, യുഡിഎഫ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com