scorecardresearch

മുഖ്യപ്രചാരണ വിഷയം ശബരിമല തന്നെ; രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്

ആർഎസ്എസ് നേതൃത്വമാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകണമെന്ന് നിലപാടെടുത്തത്

ആർഎസ്എസ് നേതൃത്വമാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയാകണമെന്ന് നിലപാടെടുത്തത്

author-image
WebDesk
New Update
Online Queue Booking System for Sabarimala Darshan,sabarimala, ie malayalam

കൊച്ചി: തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമാക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. ശബരിമല യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും തിരഞ്ഞെടുപ്പില്‍ ഉന്നയിക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളയും യോഗത്തില്‍ പങ്കെടുത്തു.

Advertisment

Read More: ശബരിമല കൊണ്ട് വോട്ട് പിടിക്കണ്ട; നിലപാട് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മതം, ദൈവം എന്നിവ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കെയാണ് ശബരിമല മുഖ്യപ്രചാരണ വിഷയമാക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ ശബരിമല വിഷയം മുഖ്യപ്രചാരണ വിഷയമാക്കി വോട്ട് നേടാനാണ് ബിജെപിയും ശ്രമിക്കുന്നത്.

ശബരിമല പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്ന കെ.സുരേന്ദ്രനെ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാക്കിയതും ആര്‍എസ്എസ് നേതൃത്വമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍എസ്എസിന്റെ പിന്തുണ കെ.സുരേന്ദ്രന് തുണയായി.

Advertisment

publive-image

ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുരേന്ദ്രന്‍ തന്നെയായിരിക്കും പത്തനംതിട്ടയില്‍ മത്സരിക്കുക. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ആര്‍എസ്എസ് നീക്കം. നാളെയായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

Sabarimala Rss Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: