/indian-express-malayalam/media/media_files/uploads/2021/03/Ramesh-Chennithala.jpg)
തിരുവനന്തപുരം: ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. വിഷുവിനോട് അനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യ കിറ്റ് നേരത്തെ നൽകുന്നതും രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നതും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചെന്നിത്തല പറഞ്ഞു. വിഷുക്കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താലും മതി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
സ്‌കൂൾ കുട്ടികളുടെ അരി വിതരണം ഇപ്പോള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. പിടിച്ചുവെച്ച അരിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇത് അഴിമതിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: ജെയ്‌ക് കരുത്തനായ എതിരാളി, വികസനത്തിൽ പിണറായി സർക്കാർ വട്ടപൂജ്യം: ഉമ്മൻചാണ്ടി
അതേസമയം, ക്ഷേമ പെൻഷനും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ 2,500 രൂപയാക്കുമെന്നാണ് എൽഡിഎഫ് വാഗ്‌ദാനം. തങ്ങൾ അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ 3,000 ആക്കുമെന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.