/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-07.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായി എ.കെ. ആന്റണി പ്രഖ്യാപിച്ചു.
— IE Malayalam (@IeMalayalam) March 31, 2019
തെക്കേ ഇന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കണമെന്ന് പാർട്ടി നേതാക്കളും അണികളും ആവശ്യപ്പെട്ടിരുന്നു. കർണാകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് രാഹുലിനെ സ്ഥാനാർഥിയാക്കാൻ ആലോചന നടന്നത്. എന്നാൽ, കേരളത്തിൽ നിന്ന് മത്സരിക്കാൻ രാഹുൽ തീരുമാനമെടുക്കുകയായിരുന്നു എന്ന് എ.കെ. ആന്റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Rahul Gandhi is Congress Candidate in Wayanad
Read More: ജനവിധി തേടാന്‍ രാഹുല്‍ ചുരം കയറുമ്പോള്‍; വയനാടിന്റെ പ്രതികരണം
ഏറെ ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമായത്. രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് മഹാസഖ്യത്തിന് തിരിച്ചടിയാകുമെന്ന തരത്തിൽ പ്രതിപക്ഷത്തുനിന്നുള്ള പാർട്ടികൾ ആശങ്ക അറിയിച്ചിരുന്നു. ശരദ് പവാർ അടക്കമുള്ള നേതാക്കൾ രാഹുൽ കേരളത്തിൽ നിന്ന് മത്സരിക്കേണ്ട എന്ന നിലപാട് ഹെെക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തിയാണ് ഇന്ന് രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടന്നത്.
Read More: ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം തെക്കേ ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ?
സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ വയനാട് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ ഏറെ സന്തോഷത്തിലാണ്. വയനാട് ഡിസിസി ആഘോഷ പരിപാടികൾ ആരംഭിച്ചു. രാഹുൽ ഗാന്ധിക്കായി പ്രചാരണം ആരംഭിച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് കോണ്‍ഗ്രസിന് ഊര്‍ജം നല്‍കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ എല്ലായിടത്തും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.