/indian-express-malayalam/media/media_files/uploads/2019/03/Congress-Flag.jpg)
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം. സംസ്ഥാന നേതാക്കള്‍ രാഹുല്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഐസിസി അനുകൂലമായി പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നാളെ തീരുമാനമാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍, രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് എഐസിസി നേതൃത്വം പറയുന്നു.
Read More: ശബരിമല നിരോധനാജ്ഞ ലംഘനം: ജാമ്യം തേടി ചെന്നിത്തല ഇന്ന് കോടതിയില്‍
സംസ്ഥാന നേതാക്കളുടെ പ്രതികരണവും എഐസിസിയുടെ പ്രതികരണവും പാര്‍ട്ടി പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. രാഹുല്‍ പോസിറ്റീവ് ആയി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍. എന്നാല്‍, എഐസിസിയില്‍ ഇതുമായി യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന മട്ടിലാണ് കേന്ദ്ര നേതാക്കള്‍.
അതേസമയം, രാഹുല്‍ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ അത് അമേഠിയില്‍ നിന്നായിരിക്കുമെന്ന് എഐസിസി വ്യക്തമാക്കുന്നുണ്ട്. രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും വയനാടോ തെക്കേ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും മണ്ഡലമോ രാഹുല്‍ തിരഞ്ഞെടുക്കുകയുള്ളൂ എന്നും എഐസിസി വ്യക്തമാക്കുന്നുണ്ട്.
Read: എന്താണ് രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനം പദ്ധതി?
അതേസമയം, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപയാണ് 'ന്യായ്' എന്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ യോജനയുടെയും മാറ്റ് കുറക്കുന്നു രാഹുലിന്റെ ന്യായ്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2019/03/election-news.jpg)