scorecardresearch

യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കാത്ത രാഹുല്‍ എങ്ങനെ കേരളത്തില്‍ തരംഗമുണ്ടാക്കും: എം.എ.ബേബി

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനെങ്കില്‍ കൂടുതല്‍ ഒറ്റപ്പെട്ടു കിടക്കുന്ന വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കാമായിരുന്നു

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനെങ്കില്‍ കൂടുതല്‍ ഒറ്റപ്പെട്ടു കിടക്കുന്ന വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കാമായിരുന്നു

author-image
WebDesk
New Update
MA Baby

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുന്നത്, കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായൊരു തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. എന്നാല്‍ അത്തരമൊരു ഭയം സിപിഎമ്മിന് ഇല്ലെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറയുന്നത്.

Advertisment

'അത്തരത്തില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനായിരുന്നു എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മളത് കണ്ടേനെ. 2014ല്‍ അദ്ദേഹം അമേഠിയില്‍ നിന്നും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധി ബറേലിയില്‍ നിന്നും മത്സരിച്ചു. എന്നിട്ട് യുപിയില്‍ നമ്മളെന്തെങ്കിലും തരംഗം കണ്ടോ? പിന്നെ എങ്ങനെയാണ് രാഹുല്‍ കേരളത്തില്‍ തരംഗം സൃഷ്ടിക്കുക?' എം.എ.ബേബി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read More: 'ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം': രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം, കോണ്‍ഗ്രസിന് ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും എം.എ.ബേബി വിമര്‍ശിച്ചു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ കൂടുതല്‍ ഒറ്റപ്പെട്ടു കിടക്കുന്ന വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കാമായിരുന്നു എന്നും എം.എ.ബേബി പറഞ്ഞു.

Advertisment

ലോക്സഭ തിരഞ്ഞെടുപ്പിനെ ദേശീയ തലത്തില്‍ നിന്നാണ് സിപിഎം നോക്കിക്കാണുന്നതെന്നും എം.എ.ബേബി പറഞ്ഞു.

'കേരളത്തില്‍ നിന്നും പരമാവധി എംപിമാരെയാണ് സിപിഎമ്മും ഇടതുപക്ഷവും പ്രതീക്ഷിക്കുന്നത്. 2004ല്‍ കേരളത്തിലെ 20 സീറ്റുകളില്‍ 18ലും എല്‍ഡിഎഫ് വിജയിച്ചു. ഇത്തവണയും 2004നോട് താരതമ്യപ്പെടുത്താവുന്ന ഒരു അട്ടിമറി വിജയത്തിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,' എം.എ.ബേബി വ്യക്തമാക്കി.

Read More: ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കും: സിവിൽ സർവീസ് നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രകടനം ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിട്ടുണ്ടെന്നു പറഞ്ഞ ബേബി, വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഇവിടെ ഇടതുപക്ഷം മാത്രമേയുള്ളൂവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് വലിയ പ്രാധാന്യമില്ലെന്ന ധാരണ കേരളത്തില്‍ ഉണ്ടെന്നും എം.എ.ബേബി പറഞ്ഞു.

'സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമില്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ഇതിന് നല്ലൊരു ഉദാഹരണമാണ്. പിണറായി വിജയന്‍ സര്‍ക്കാരിന് വിമാനത്താവളം സ്വകാര്യ-പൊതുമേഖല സംരംഭമായി നിലനിര്‍ത്താനാണ് ആഗ്രഹം. എന്നാല്‍ മോദിയും തിരുവനന്തപുരം എംപി ശശി തരൂരും പറയുന്നത് സ്വകാര്യവത്കരണമാണ് നല്ല മാര്‍ഗം എന്നാണ്. ഇന്ധന വിലയിലെ വർധനവ് എടുക്കുക. എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്,' എം.എ.ബേബി പറഞ്ഞു.

(ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ഷാജു ഫിലിപ്പ് തയ്യാറാക്കിയത്)

publive-image

Rahul Gandhi Ma Baby

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: