കണ്ണൂര്‍: മൂന്ന് വിഷയങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് ഈ മൂന്ന് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി കണ്ണൂരിലെ സാധു ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ്, വടകര ലോകസ്ഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഇനി കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക് പോകും.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വിമാനം പോലും ഇതുവരെ നിര്‍മ്മിക്കാത്ത അനില്‍ അംബാനിയുടെ കമ്പനിക്കാണ് റഫാല്‍ കരാര്‍ മോദി നല്‍കിയത്. അത് എന്തുകൊണ്ടാണെന്ന് മോദി വ്യക്തമാക്കണം. മാധ്യമങ്ങളെ കാണാന്‍ പ്രധാനമന്ത്രി തയ്യാറാകണം. റഫാല്‍ ഇടപാടില്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നിയമ നടപടികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി കണ്ണൂരില്‍ വ്യക്തമാക്കി. സുപ്രീം കോടതിയിൽ നിന്ന് തനിക്ക് ലഭിച്ച നോട്ടീസിനെ കുറിച്ച് പഠിച്ച് വരികയാണെന്നും നിയമത്തിന്റെ വഴിക്ക് കാര്യങ്ങൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More: രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; ഗതാഗത നിയന്ത്രണം, കര്‍ശന സുരക്ഷ
മോദി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മോദി രാജ്യത്തെ വിഭജിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. ഇതും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകും. നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ 9.30 ന് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശക്തമായ സുരക്ഷയാണ് ഈ മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 10.45 ന് സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ പൊതുയോഗം നടക്കും. പിന്നീട് കോഴിക്കോട്ടേക്ക് പോകും.
Read More: സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോ, കെ.സുധാകരനെതിരെ വ്യാപക പ്രതിഷേധം
രാവിലെ 9.30 ന് തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശക്തമായ സുരക്ഷയാണ് ഈ മേഖലകളില്‍ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 10.45 ന് സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ പൊതുയോഗം നടക്കും. പിന്നീട് കോഴിക്കോട്ടേക്ക് പോകും.
1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്.