scorecardresearch

'പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?' വെല്ലുവിളികൾ ഇങ്ങനെ

1970ല്‍ ഇ.എം.ജോര്‍ജിനെ അട്ടിമറിച്ചാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ആദ്യമായി ജയിച്ചത്. പിന്നീടങ്ങോട്ട് 50 വർഷത്തിലേറെയായി പുതുപ്പള്ളി ഉമ്മൻചാണ്ടിക്കൊപ്പമാണ്. 2016 ൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്

1970ല്‍ ഇ.എം.ജോര്‍ജിനെ അട്ടിമറിച്ചാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ആദ്യമായി ജയിച്ചത്. പിന്നീടങ്ങോട്ട് 50 വർഷത്തിലേറെയായി പുതുപ്പള്ളി ഉമ്മൻചാണ്ടിക്കൊപ്പമാണ്. 2016 ൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്

author-image
WebDesk
New Update
'പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?' വെല്ലുവിളികൾ ഇങ്ങനെ

കോട്ടയം: കോൺഗ്രസിന് ഉറച്ച മണ്ഡലമാണ് പുതുപ്പള്ളി. വളരെ ഈസിയായി പുതുപ്പള്ളി കടക്കാമെന്നാണ് യുഡിഎഫും കോൺഗ്രസും കണക്കുകൂട്ടുന്നത്. പുതുപ്പള്ളിക്കൊപ്പം വർഷങ്ങളായി ചേർന്നുനിൽക്കുന്ന പേരാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടിയുടേത്. എന്നാൽ, പുതുപ്പള്ളിയിൽ 12-ാം അങ്കത്തിനു ഒരുങ്ങുന്ന ഉമ്മൻചാണ്ടിക്ക് മുൻ തിരഞ്ഞെടുപ്പുകളെ പോലെ അത്ര ഈസിയായിരിക്കില്ല ഇത്തവണ കാര്യങ്ങളെന്നാണ് വിലയിരുത്തൽ. അതിനു ചില കാരണങ്ങളുമുണ്ട്.

Advertisment

2016 ൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക് സി.തോമസിനെ തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കുന്നത്. യുവനേതാവായതിനാൽ പുതുപ്പള്ളിയിലെ വോട്ടർമാർ ഇത്തവണ ജെയ്‌ക്കിന് അനുകൂലമായി വിധിയെഴുതുമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.

കേരള കോൺഗ്രസ് (എം) ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നത് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് വെല്ലുവിളിയാണ്. കേരള കോൺഗ്രസിന് വ്യക്തമായ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പുതുപ്പള്ളി. എന്നാൽ, ഇത്തവണ കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിനൊപ്പമുള്ളവർ ഇടത് ചേരിയിലാണ്. പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിക്കായി പ്രചാരണരംഗത്ത് സജീവമാകാനാണ് കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്‌തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം കേരള കോൺഗ്രസ് (എം) ഉമ്മൻചാണ്ടിക്കെതിരെ പരസ്യമായും രഹസ്യമായും പ്രചാരണം നടത്തുന്നുണ്ട്. ഇത് പുതുപ്പള്ളിയിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകൾ ഇടത് ചേരിയിലേക്ക് എത്തുമ്പോൾ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാംപുകളും.

Read Also: ‘ഉമ്മൻചാണ്ടിയും രമേശും വീട്ടിലിരുന്ന് തീരുമാനിക്കുന്നു’; ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയെന്ന് ചാക്കോ

Advertisment

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കോൺഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കുന്നുണ്ട്. കേരള കോൺഗ്രസ് (എം) എത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും ഇടത് ഭരണമാണ്. രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മീനടം, അയർക്കുന്നം പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പം നിന്നത്. അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് കോട്ടകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്തോട് കൂറുകാണിച്ചത്. ഇത് യുഡിഎഫ് ക്യാംപുകളിൽ ചെറുതല്ലാത്ത ആശങ്ക പരത്തുന്നു.

പുതുപ്പള്ളി പഞ്ചായത്തിലെ ഒൻപത് വാർഡുകൾ ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റിൽ ബിജെപി ജയിച്ചു.

1970ല്‍ ഇ.എം.ജോര്‍ജിനെ അട്ടിമറിച്ചാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ആദ്യമായി ജയിച്ചത്. പിന്നീടങ്ങോട്ട് 50 വർഷത്തിലേറെയായി പുതുപ്പള്ളി ഉമ്മൻചാണ്ടിക്കൊപ്പമാണ്. 2016 ൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്. ഉമ്മൻചാണ്ടി 71,597 വോട്ടുകൾ നേടിയപ്പോൾ ജെയ്‌ക് സി.തോമസിന് ലഭിച്ചത് 44,505 വോട്ടുകൾ മാത്രമാണ്.

Kerala Assembly Elections 2021 Oomman Chandi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: