/indian-express-malayalam/media/media_files/uploads/2019/04/Modi-Tvm.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണ രംഗവും കൂടുതൽ സജീവമാവുകയാണ്. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലെത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികള്‍ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. മോദിയുടെ രണ്ടാം വരവും സംസ്ഥാനത്താകമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
Also Read: രണ്ടാം ഘട്ടം പോളിങ്ങില്‍ വിധിയെഴുതിയത് 95 മണ്ഡലങ്ങൾ
ദേശീയതയിലും വിശ്വാസ വിഷയങ്ങളിലും കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയും ആർഎസ്എസും പ്രചാരണ രംഗത്ത് സജീവമാകുന്നത്. അവസാനഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ പ്രചാരണത്തിനെത്തിയ അമിത് ഷാ പത്തനംതിട്ടയിലും എത്തുമെന്നാണ് സൂചന.
Live Blog
Narendra Modi Election Campaign Kerala Thiruvanathapuram - പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്ത് പ്രസംഗിക്കുന്നു
PM Modi in Thiruvananthapuram, Kerala: Congress' 'Naamdaar' says he his contesting from Wayanad because he wanted to send a message to South. Couldn't you contest from Trivandrum to give the message? It's the capital. It's not a message to South but a msg of appeasement politics pic.twitter.com/vws5kJQ0sz
— ANI (@ANI) April 18, 2019
2019 ലും തിരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിലും കോടതിയിലും വിശ്വാസവും ആചാരവും സംരക്ഷിക്കാൻ എന്ത് നിലപാടും ബിജെപി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണം. വിശ്വാസ പാരമ്പര്യത്തെ രാഷ്ട്രീയത്തിന്റെ പേരിൽ നശിപ്പിക്കാൻ അനുവദിക്കില്ല. ദെെവത്തിന്റെ പേര് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റാണെന്നും മോദി പറഞ്ഞു.
PM Modi in Kerala: Congress President had to come to Wayanad here to secure his place in Parliament. He says he won't speak a word against CPI(Marxist). Kerala mein kushti, aur Delhi mein dosti, yahi inka khel hai' pic.twitter.com/dunIBJBGf4
— ANI (@ANI) April 18, 2019
ദക്ഷിണേന്ത്യയ്ക്ക് വേണ്ടിയാണ് വയനാട്ടിൽ നിന്ന് മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ, എന്തുകൊണ്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിക്കാൻ തയ്യാറാകുന്നില്ല എന്ന് മോദി ചോദിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും മോദി കുറ്റപ്പെടുത്തി.
PM Modi in Thiruvananthapuram, Kerala: The faith and affection towards the BJP and me has only increased over time. Today I am here to seek your blessings so that we continue to convert your faith and affection to record development pic.twitter.com/xxVgzmFDkd
— ANI (@ANI) April 18, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്താനിരിക്കെ വേദിയിൽ വൻ സുരക്ഷാ വീഴ്ച. സുരക്ഷാ ക്രമീകരണങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. കൊല്ലം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് മാറ്റി. ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും.
ഗുജറാത്തിൽ നിർമ്മിച്ച ഏക്താ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) നെഹ്റുവിനെ ചെറുതാക്കി കാണിക്കാനല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേൽ തങ്ങളുടെ നേതാവാണ് എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാക്കളിലാരും ഏക്താ പ്രതിമ കാണാൻ ഒരിക്കൽ പോലും എത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിൽ, ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ കാണും
ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
ബിജെപി എംപിക്കു നേരെ ചെരുപ്പേറ്; വീഡിയോ
ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിനൊപ്പം നരസിംഹ റാവു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ചെരുപ്പേറുണ്ടായത്. റാവുവിനെതിരെ ചെറുപ്പ് വലിച്ചെറിഞ്ഞ ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകർ ഇയാളെ വാര്‍ത്താ സമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും പിടിച്ച് പുറത്താക്കി.
മോദിക്ക് വഴിയൊരുക്കിയത് രണ്ടാം യുപിഎ സര്‍ക്കാര്‍: സീതാറാം യെച്ചൂരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights