/indian-express-malayalam/media/media_files/uploads/2019/05/Modi-Meets-Advani.jpg)
ന്യൂഡല്‍ഹി: കൂടുതല്‍ ശക്തനായി മോദി വീണ്ടും അധികാരത്തിലേക്ക്. 2014 ല്‍ ലഭിച്ചതിനേക്കാള്‍ അധികം സീറ്റുകള്‍ തനിച്ച് നേടിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ പോകുന്നത്. മോദി മന്ത്രിസഭയില്‍ ആരൊക്കെ പുതിയതായി സ്ഥാനം പിടിക്കുമെന്ന് ഇന്നോ നാളെയോ അറിയാന്‍ സാധിക്കും.
The #Cabinet & Union Council of Ministers are to meet this evening.
The dates for the swearing-in ceremony & PM @narendramodi's visits to various parts of the country are yet to be decided.
— Sitanshu Kar (@DG_PIB) May 24, 2019
ഇന്ന് വൈകീട്ട് കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം ചേരും. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇന്നോ നാളെയോ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിവസത്തെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയേക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് കേന്ദ്രമന്ത്രിസഭാ യോഗം ചേരുക. 28 ന് വാരണാസിയിലും 29 ന് ഗാന്ധിനഗറിലും മോദി സന്ദര്‍ശനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Called on respected Advani Ji. The BJP’s successes today are possible because greats like him spent decades building the party and providing a fresh ideological narrative to the people. pic.twitter.com/liXK8cfsrI
— Narendra Modi (@narendramodi) May 24, 2019
അതേസമയം, വീണ്ടും അധികാരത്തിലേക്ക് എത്തുന്ന മോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. ബിജെപിയെ വളര്‍ത്തിയതിലും ശക്തിപ്പെടുത്തിയതിലും എല്‍.കെ.അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും വലിയ പങ്കുണ്ടെന്ന് സന്ദര്‍ശന ശേഷം മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു.
Dr. Murli Manohar Joshi is a scholar and intellectual par excellence. His contribution towards improving Indian education is remarkable. He has always worked to strengthen the BJP and mentor several Karyakartas, including me.
Met him this morning and sought his blessings. pic.twitter.com/gppfDt7KiB
— Narendra Modi (@narendramodi) May 24, 2019
പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തനായാണ് നരേന്ദ്ര മോദിയും എന്‍ഡിഎയും വീണ്ടും അധികാരത്തിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം അലയടിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 343 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ബിജെപിക്ക് മാത്രം 300 സീറ്റാണ് നേടാന്‍ സാധിച്ചത്.
Read More: മരണമാസ് പ്രവചനം; ആലപ്പുഴയില്‍ ഷാനിമോള്‍ തോല്‍ക്കുമെന്ന് മുഹമ്മദ് അലി അന്നേ പറഞ്ഞതാ
ഇതോടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കി. 1984ല്‍ കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുള്ള ആദ്യ ഒറ്റക്കക്ഷിയും ബിജെപി തന്നെ. ഉത്തര്‍പ്രദേശിലേയും ബംഗാളിലേയും പ്രതിപക്ഷ പാര്‍ട്ടികളുടെ സംഖ്യത്തേയും മറികടന്നാണ് ബിജെപി അധികാരത്തിലെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.