scorecardresearch

പോരാട്ടം മോദിയും രാഹുലും തമ്മില്‍, സിപിഎമ്മിന് ഭയമെന്ന് ഉമ്മന്‍ ചാണ്ടി

കോ-ലീ-ബി സഖ്യ ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

കോ-ലീ-ബി സഖ്യ ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

author-image
WebDesk
New Update
oomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോ-ലീ-ബി പ്രസ്താവന പരാജയം സമ്മതിക്കുന്നതിന്റെ തെളിവാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment

അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരി ഈ പ്രസ്താവന കൊണ്ട് ശ്രമിക്കുന്നത്. ഇന്ത്യയില്‍ പോരാട്ടം നടക്കുന്നത് മോദിയും രാഹുലും തമ്മിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More: സംസ്ഥാനത്ത് ബിജെപി – സിപിഎം ധാരണയെന്ന് രമേശ് ചെന്നിത്തല

വടകരയില്‍ അടക്കം കോണ്‍ഗ്രസ് - ബിജെപി - ലീഗ് രഹസ്യ ധാരണയുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

publive-image

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടിയേരിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സിപിഎം - ബിജെപി ധാരണയാണ് കേരളത്തിലുള്ളതെന്നും ഇത് മറച്ചുവയ്ക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല കാസര്‍ഗോഡ് പറഞ്ഞു.

Advertisment

Read More: കേരളത്തിൽ യുഡിഎഫ്-ബിജെപി-എസ്‌ഡിപിഐ രഹസ്യ ധാരണയെന്ന് കോടിയേരി

വടകരയില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തിയത്. സിപിഎമ്മിനെതിരെ ബിജെപിയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണനെ കൂടാതെ പി.ജയരാജന്‍, മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവരും ആരോപിച്ചിരുന്നു. ഇതോടെ കോ-ലീ-ബി സഖ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചു. സിപിഎമ്മിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപിയും രംഗത്തെത്തിയിരുന്നു.

Congress Oomman Chandi Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: