scorecardresearch

എ.വിജയരാഘവനെതിരെ കേസെടുക്കില്ല; നിയമനടപടി തുടരുമെന്ന് ചെന്നിത്തല

വിജയരാഘവന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ വിജയരാഘവനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

വിജയരാഘവന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ വിജയരാഘവനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

author-image
WebDesk
New Update
Lok Sabha Elections 2019: സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം: കേരളത്തിലെ പ്രധാന സംഭവങ്ങള്‍

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കില്ല. വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കി. എന്നാല്‍ വിജയരാഘവനെതിരെ നിയമ നടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Advertisment

ഇത് സംബന്ധിച്ച് മലപ്പുറം എസ്പിയാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിജയരാഘവന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ വിജയരാഘവനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

Read More: രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് താക്കീത്

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ''സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,'' ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം.

Read More: 'എനിക്ക് നീതി ലഭിച്ചില്ല'; വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്

Advertisment

വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്തു നിന്നും നീതി നിഷേധമുണ്ടാകുന്നു എന്ന് ആരോപിച്ച് രമ്യ ഹരിദാസ് ആലത്തൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Udf Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: