/indian-express-malayalam/media/media_files/uploads/2020/09/mullappally.jpg)
കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മണ്ഡലത്തിൽ എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ട്വന്റിഫോർ ന്യൂസിനോടാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ചില മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ.ശ്രീധരന്റെ വാദത്തോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അത്രത്തോളം പറഞ്ഞ സ്ഥിതിക്ക് ആ മുതിർന്ന നേതാക്കന്മാരുടെ പേരുകൂടി ഇ.ശ്രീധരന് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Read More: ഛത്തീസ്‌ഗഡ് ഏറ്റുമുട്ടല്‍: കസ്റ്റഡിയിലുള്ള ജവാന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തുവിട്ടു
ആർഎസ്എസിനും ബിജെപിക്കുമെതിരെ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്നും ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്, യുഡിഎഫിനെ പിന്തുണക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.
എന്നാൽ മുല്ലപ്പള്ളിയുടെ വാക്കുകൾ തള്ളി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും ആരുടേയും പിന്തുണ വേണ്ടെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.