scorecardresearch

'കുമ്മനം അത്ര ശുദ്ധനല്ല'; വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍

വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍

author-image
WebDesk
New Update
'കുമ്മനം അത്ര ശുദ്ധനല്ല'; വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡി സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം ശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയെ ശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയിലാണെന്നും മുല്ലപ്പളളി ആരോപിച്ചു.

Read More: ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് വേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍

മാറാട് കാലപത്തിന്റെ നിലയ്ക്കല്‍ കലാപത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ രാജ്യത്ത് എവിടെയെല്ലാം വിഭാഗീയത ഉണ്ടാക്കാന്‍ സാധിക്കുമോ ആ സമരങ്ങളുടെ മുന്‍പില്‍ കുമ്മനം ഉണ്ടായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനന്തപുരിയിലെ ആളുകളെ നിസാരവത്കരിക്കരുതെന്നും അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്ന ആളുകളാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Read More: ‘വടകരയില്‍ കെ.മുരളീധരന്‍ ജയിക്കില്ല’: കുമ്മനം രാജശേഖരന്‍

Advertisment

അതേസമയം, മുല്ലപ്പള്ളിക്ക് മറുപടിയുമായി കുമ്മനവും രംഗത്തെത്തി. വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും ഇത് കോൺഗ്രസിന്റെ അവസാന കച്ചിത്തുരുമ്പാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Kummanam Rajasekharan Mullappally Ramachandran Bjp Lok Sabha Election 2019 Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: