/indian-express-malayalam/media/media_files/uploads/2021/03/K-Surendran.jpg)
കാസർഗോഡ്: കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തുമെന്ന് കെ.സുരേന്ദ്രൻ. പല പ്രമുഖരും ബിജെപിയിലെത്തും. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് മനസിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
"കോൺഗ്രസിൽ നിന്ന് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തുന്നത് അതിശയകരമല്ലാത്ത കാര്യമായി മാറി കഴിഞ്ഞു. പ്രമുഖർ അടക്കം നിരവധി പേർ ബിജെപിയിലെത്തും. പിണറായി വിജയൻ സർക്കാരിനെ നേരിടാൻ കോൺഗ്രസിനു സാധിക്കില്ലെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. പിണറായി വിജയനുമായി ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും രഹസ്യ ധാരണയുണ്ട്," സുരേന്ദ്രൻ കാസർഗോഡ് പറഞ്ഞു.
Read Also: സുരേഷ് ഗോപി ആശുപത്രിയിൽ
നേമത്ത് ബിജെപി തന്നെ ജയിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യമില്ലെന്നും സുരേന്ദ്രൻ. കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. "മോദി നൽകുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയൻ ഒന്നും നൽകുന്നില്ല," സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നാലേ ബിജെപി പല സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിക്കൂ എന്നാണ് വിവരം. കോൺഗ്രസിൽ നിന്നു രാജിവച്ച് വരുന്ന നേതാക്കളെ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിക്കുന്നു. സ്ഥാനാർഥികളുടെ കാര്യത്തിൽ പല ട്വിസ്റ്റുകളും കാണാമെന്ന് സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us