Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

സുരേഷ് ഗോപി ആശുപത്രിയിൽ

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്

കൊച്ചി: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ ‘പാപ്പന്റെ’ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി.

Read Also: സിപിഐ സ്ഥാനാർഥി മരിച്ചതായി ‘ജന്മഭൂമി’യിൽ വ്യാജവാർത്ത; വിവാദം

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി സ്ഥാനാർഥിയാകണമെന്ന് ചർച്ച നടക്കുന്നതിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിനിമ തിരക്കുകൾ ഉള്ളതിനാൽ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh gopi under treatment

Next Story
സിപിഐ സ്ഥാനാർഥി മരിച്ചതായി ‘ജന്മഭൂമി’യിൽ വാർത്ത; വിവാദം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express