/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-01-1.jpg)
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. വയനാട് രാഹുൽ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ രാഹുലിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കൾ.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളാതെയാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിഗണനയിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read More:‘നീ വേഗം വീട്ടിലേക്ക് ചെല്ല്’ ടി സിദ്ദിഖിനോട് ട്രോളന്മാർ
രാഹുലിന്റെ കര്‍മ്മ മണ്ഡലം അമേഠി തന്നെയായിരിക്കുമെന്ന് സുര്‍ജേവാല പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും സ്ഥാനാര്‍ഥി വാര്‍ത്തകളെ തള്ളാതെ സുര്‍ജേവാല പ്രതികരിച്ചു.
കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും. എങ്കിലും സ്ഥാനാര്‍ഥിത്വം ഏറെ കുറേ ഉറപ്പിച്ച മട്ടിലാണ് കേരളത്തിലെ നേതൃത്വം. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ ടി.സിദ്ദിഖ് രാഹുലിനായി പിന്മാറുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്.
വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോൺഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കണം എന്ന നിർദേശം ചർച്ചയിൽ ഉണ്ടെന്നത് ശരിവച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയിൽ വയനാട് സജീവ പരിഗണനയിൽ ഉണ്ടെന്നും കുട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.