കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുന്നു എന്ന വാര്‍ത്ത ട്രോളന്‍മാര്‍ക്കും ചാകരയാണ്. വാര്‍ത്ത വന്നതിന് പുറകെ ചിരിയുണര്‍ത്തുന്ന ട്രോളുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞു തുടങ്ങി. കോണ്‍ഗ്രസിനെ പിന്തുണച്ചും പരിഹസിച്ചും മറ്റു പാര്‍ട്ടികളെ പരിഹസിച്ചുമെല്ലാം ട്രോളുകള്‍ വരുന്നുണ്ട്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൂടുതല്‍ സീറ്റ് നേടാന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് സഹായിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് പിന്മാറുന്നത് തനിക്ക് ലഭിച്ച അംഗീകാരമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ യുപിയിലെ അമേഠിയില്‍ നിന്നുള്ള എംപിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി തന്നെയാണ് എതിരാളി. വയനാട്ടില്‍ നിന്ന് കൂടി രാഹുല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അത് രണ്ടാം സീറ്റാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook