/indian-express-malayalam/media/media_files/uploads/2019/03/priyanka-gandhi2-2.jpg)
കൽപറ്റ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ശനിയാഴ്ച ( ഏപ്രില്‍ 20) വയനാട്ടിലെത്തും. മാനന്തവാടി, നിലമ്പൂർ, അരീക്കോട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക സന്ദർശിക്കും.
രാവിലെ 10 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക അവിടെനിന്നും മാനന്തവാടിയിലേക്ക് പോകും. 10.30 ന് മാനന്തവാടിയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. 11.45 ന് പുൽപളളിയിലെ കർഷക സംഗമത്തിൽ പങ്കെടുക്കും. 1.20 ന് ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. 2.30 ന് നിലമ്പൂരിലും 3.40 ന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. ഏപ്രിൽ മൂന്നിന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.
Read More: എന്റെ ഏട്ടനാണ്, സുഹൃത്താണ്, അയാളെ കൈവിടരുത്: വയനാട്ടുകാരോട് പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.