/indian-express-malayalam/media/media_files/uploads/2019/05/modi-shah-2.jpg)
Lok Sabha 2019 Election Result Highlights:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം 11 മണിയോടെ തന്നെ ബിജെപി 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട് മോദി തരംഗം അലയടിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടത്. 543 അംഗങ്ങളുളള ലോക്‌സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 343 സീറ്റുകളോടെ മുന്നേറുകയാണ്. ബിജെപിക്ക് മാത്രം 300 സീറ്റുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും. 1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും.
EXPRESS DATA | Election results dashboard : ലോക്‌സഭ തിരഞ്ഞെടുപ്പ് 2019 : സീറ്റ് നില
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.
രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
Also Read: Kerala Lok Sabha Election Results 2019 Live
Read More Election Result News Here
Live Blog
2019 Lok Sabha Election Results Live Updates: ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും ഏപ്രില്‍ ഇരുപതിമൂന്നിനായിരുന്നു വോട്ടെടുപ്പ്.
തന്റെ കന്നി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ സിജെ ചാവ്ഡയെ 5.57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാ പരാജയപ്പെടുത്തിയത്. ഷാ 8.94 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ ചാവ്ഡ 3.37 ലക്ഷം വോട്ട് മാത്രമാണ് നേടിയത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അനന്ദ്‌നാഗില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നെയ്ന്‍ മസൂദിയോട് പരാജയപ്പെട്ടു. 10000 ത്തോളം വോട്ടുകള്‍ക്കാണ് മുഫ്തിയുടെ പരാജയം. മസൂദി 40180 വോട്ടുകള്‍ നേടിയപ്പോള്‍ മുഫ്തിയ്ക്ക് 30524 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയുടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയോട് ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
I congratulate Sh Narendra Modi for this historic win and look forward to working together for the betterment of the people of Delhi.
— Arvind Kejriwal (@ArvindKejriwal) May 23, 2019
വിജയത്തില്‍ തമിഴ് ജനതയ്ക്ക് നന്ദി പറഞ്ഞ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലെത്തി വിജയം അദ്ദേഹത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
DMK chief MK Stalin: I thank people of Tamil Nadu for the resounding victory. I would like to thank DMK cadres and allies. We will go to Karunanidhi's memorial and dedicate this victory to him. #ElectionResults2019pic.twitter.com/KvKMBln5G3
— ANI (@ANI) May 23, 2019
തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
Respected @narendramodi Ji Hearty Congratulations...
— Mohanlal (@Mohanlal) May 23, 2019
ഞാനിന്ന് തിരക്കിലായിരുന്നു. അതുകൊണ്ട് റിസള്‍ട്ടൊന്നും ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പക്ഷെ പാര്‍ട്ടി അധ്യക്ഷന്‍ കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. വിശദമായി പരിശോധിക്കും. പക്ഷെ അദ്ദേഹം പറഞ്ഞത് അനുസരിച്ച് മനസിലാകുന്നത് രാഷ്ട്രീയ പണ്ഡിതന്മാര്‍ അവരുടെ 20-ാം നൂറ്റാണ്ട് ചിന്താഗതി മാറ്റേണ്ടതുണ്ടെന്നാണ്.
2014 ല്‍ നിന്നും 2019 ലെത്തുമ്പോള്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ഇല്ലാതായി.
PM Narendra Modi: 2014 se 2019 aate aate secularism ki jamaat ne bolna bandh kar diya. Is chunaav mein ek bhi rajnetik dal secularism ka naqab pehen kar janta ko gumrah nahi kar paya pic.twitter.com/jGAVRE687x
— ANI (@ANI) May 23, 2019
വിജയത്തില്‍ നന്ദി പറഞ്ഞ് മോദി. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി സംസാരിക്കുന്നു
#WATCH live from Delhi: Prime Minister Narendra Modi addresses party workers at the BJP Headquarters. #ElectionResults2019https://t.co/aIYJI4HYVX
— ANI (@ANI) May 23, 2019
ബിജെപിയുടേത് ചരിത്ര വിജയമെന്ന് അധ്യക്ഷന്‍ അമിത് ഷാ
BJP President Amit Shah: This is a historic victory. After 50 years someone has won an absolute majority for the second time in a row. #ElectionResults2019pic.twitter.com/lhsToChZ9D
— ANI (@ANI) May 23, 2019
ബംഗാളില്‍ ബിജെപി 18 സീറ്റുകളില്‍ ജയിച്ചു. അതിനർത്ഥം വരും കാലത്ത് ബിജെപി ബംഗാളില്‍ കരുത്ത് തെളിയിക്കുമെന്ന് തന്നെയാണെന്ന് അമിത് ഷാ
BJP President Amit Shah: Even after so much violence and rigging, BJP won 18 seats in West Bengal. It tells that in coming days, BJP will establish its might in West Bengal pic.twitter.com/nq2HQz76lW
— ANI (@ANI) May 23, 2019
തന്നെ തിരഞ്ഞെടുത്ത വയനാടിനും തന്നെ പരാജയപ്പെടുത്തിയ അമേഠിക്കും നന്ദി പറഞ്ഞ് രാഹുല്‍
I accept the verdict of the people of India 🇮🇳
Congratulations to the winners, Mr Modi & the NDA.
Thank you to the people of Wayanad for electing me as your MP.
Thank you also to the people of Amethi.
Thank you Congress workers & leaders for your hard work in this campaign.
— Rahul Gandhi (@RahulGandhi) May 23, 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 440082 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സ്മൃതി ഇറാനി
कौन कहता है आसमां में सुराख नहीं हो सकता ...
— Smriti Z Irani (@smritiirani) May 23, 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത്. വിജയാഘോഷം പങ്കുവെക്കാനായി ബിജെപി പ്രവർത്തകരോട് സംസാരിക്കുന്നു
#WATCH live from Delhi: Prime Minister Narendra Modi addresses party workers at the BJP Headquarters. #ElectionResults2019https://t.co/aIYJI4HYVX
— ANI (@ANI) May 23, 2019
ട്വിറ്ററിലെ പേരില്‍ നിന്നും ചൗക്കിദാര്‍ എടുത്ത് മാറ്റി മോദി. ട്വിറ്ററില്‍ ഇല്ലെങ്കിലും എന്നും തന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Now, the time has come to take the Chowkidar Spirit to the next level.
Keep this spirit alive at every moment and continue working for India’s progress.
The word ‘Chowkidar’ goes from my Twitter name but it remains an integral part of me. Urging you all to do the same too!
— Narendra Modi (@narendramodi) May 23, 2019
ഭോപ്പാലിലെ ജനവിധി അംഗീകരിക്കുന്നതായി ദിഗ് വിജയ് സിങ്
Bhopal: BJP's candidate Pragya Thakur and Congress candidate Digvijaya Singh at the counting center. #ElectionResults2019#MadhyaPradeshpic.twitter.com/7sWGzxnkAR
— ANI (@ANI) May 23, 2019
ജനവിധി അംഗീകരിക്കുന്നതായി പ്രിയങ്കാ ഗാന്ധി
Congress General Secretary for UP east, Priyanka Gandhi Vadra: We accept people's verdict and congratulate PM Modi and BJP workers. #ElectionResults2019pic.twitter.com/dMuzXTQ8u1
— ANI (@ANI) May 23, 2019
പരാജയം അംഗീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുമായി ആശയ പോരാട്ടമാണ് ഉള്ളതെന്നും വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും രാഹുല്‍ പറഞ്ഞു. പരാജയത്തെ കുറിച്ച് വിശദമായി പിന്നീട് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേഠിയെ സ്നേഹത്തോടെ നോക്കണമെന്ന് സ്മൃതി ഇറാനിയോടായി രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആത്മവിശ്വസം നഷ്ടപ്പെടുത്തരുതെന്നും തങ്ങള്‍ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു
LIVE: Congress President @RahulGandhi addresses media at Congress HQ. https://t.co/df5N3kMY5Y
— Congress (@INCIndia) May 23, 2019
മോദിക്ക് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍. മേഖലയിലെ സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ ഖാന്‍
I congratulate Prime Minister Modi on the electoral victory of BJP and allies. Look forward to working with him for peace, progress and prosperity in South Asia
— Imran Khan (@ImranKhanPTI) May 23, 2019
നന്ദി ഇന്ത്യ, സഖ്യത്തില്‍ അർപ്പിച്ച വിശ്വാസം കൂടുതല്‍ കരുത്തു പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Thank you India! The faith placed in our alliance is humbling and gives us strength to work even harder to fulfil people's aspirations.
I salute every BJP Karyakarta for their determination, perseverance & hardwork. They went home to home, elaborating on our development agenda.
— Chowkidar Narendra Modi (@narendramodi) May 23, 2019
പരാജയം തന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രകാശ് രാജ്. കൂടുതല്‍ ട്രോളുകളും അപമാനിക്കലുവുമെല്ലാം തനിക്ക് നേരെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
a SOLID SLAP on my face ..as More ABUSE..TROLL..and HUMILIATION come my way..I WILL STAND MY GROUND ..My RESOLVE to FIGHT for SECULAR INDIA will continue..A TOUGH JOURNEY AHEAD HAS JUST BEGUN ..THANK YOU EVERYONE WHO WERE WITH ME IN THIS JOURNEY. .... JAI HIND
— Prakash Raj (@prakashraaj) May 23, 2019
വന്‍ വിജയം നേടിയതോടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ അതിഷിയേയും അരവിന്ദര്‍ സിങ് ലവ്‌ലിയേയും പരിസഹിച്ച് ഗൗതം ഗംഭീര്‍. ബിജെപി ജനങ്ങളുടെ തീരുമാനത്തെ തോല്‍പ്പിക്കില്ലെന്നും ഗംഭീര്‍
Neither it’s a ‘Lovely’ cover drive and nor it is an ‘आतिशी’ बल्लेबाज़ी। It’s just the BJP’s ‘गंभीर’ ideology which people have supported. Thanks a lot to all the @BJP4India and @BJP4Delhi team-mates for getting this mandate. We won’t fail people’s choice. #EkBaarPhirModiSarkar
— Chowkidar Gautam Gambhir (@GautamGambhir) May 23, 2019
ബംഗാളില്‍ 42 വര്‍ഷത്തിനിടെ ഏറ്റവും മോശം നിലയില്‍ ഇടത് പക്ഷം. 1977 ന് ശേഷം ഇതാദ്യമായാണ് ഇടത് പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാതിരിക്കുന്നത്. തൃണമൂലും ബിജെപിയുമാണ് ബംഗാളില്‍ ഇപ്പോള്‍ മത്സരിക്കുന്നത്. 2011 ല്‍ തൃണമൂലിനോട് ഏറ്റുവാങ്ങിയ പരാജയത്തിന് ശേഷം ബംഗാളില്‍ ഇടത് പക്ഷത്തിന് ഇതുവരെ തിരിച്ചു വരാന്‍ സാധിച്ചിട്ടില്ല. 2014 ല്‍ രണ്ട് സീറ്റ് മാത്രമാണ് ഇടത് പക്ഷം നേടിയത്. എന്നാല്‍ ഇത്തവണ അതുപോലും സ്വന്തമാക്കാനായില്ല.
ആന്ധ്രാപ്രദേശില്‍ വന്‍ വിജയം നേടിയ വെെഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മോദിയുടെ അഭിനന്ദനം. വിജയത്തോടെ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകും
Dear @ysjagan,
Congratulations on the remarkable win in Andhra Pradesh. Best wishes to you for a successful tenure.
ప్రియమైన @ysjagan, ఆంధ్ర ప్రదేశ్ లో ఘన విజయాన్ని సాధించినందుకు అభినందనలు. మీ పదవీ కాలం విజయవంతం కావాలని ఆకాంక్షిస్తున్నాను. మీకు ఇవే శుభాకాంక్షలు.
— Chowkidar Narendra Modi (@narendramodi) May 23, 2019
ബിജെപി മുന്നേറ്റത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചെന്നായിരുന്നു മോദിയുടെ ട്വീറ്റ്
सबका साथ सबका विकास सबका विश्वास = विजयी भारत
Together we grow.
Together we prosper.
Together we will build a strong and inclusive India.
India wins yet again! #VijayiBharat
— Chowkidar Narendra Modi (@narendramodi) May 23, 2019
ഗാന്ധി നഗറില്‍ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം പിന്നിട്ടു. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി പറഞ്ഞു.
फिर एक बार मोदी सरकार
Thank You India. pic.twitter.com/kZC6YoXfdt
— Chowkidar Amit Shah (@AmitShah) May 23, 2019
Assembly election results 2019: Trends at 2 PM
Andhra Pradesh
YSR-145
tdp-28Odisha
BJD-100
BJP-24
Cong-10Sikkim
SDF-18
SKM-BJP-14Arunachal Pradesh
BJP-42
Congress-9
others-9 https://t.co/iG3uZYPnL3— #LokSabhaElections2019 (@decision2019) May 23, 2019
Congratulations to the winners. But all losers are not losers. We have to do a complete review and then we will share our views with you all. Let the counting process be completed fully and the VVPATs matched
— Mamata Banerjee (@MamataOfficial) May 23, 2019
ברכות מקרב לב לך, ידידי @Narendramodi, על ניצחונך המרשים בבחירות!
תוצאות הבחירות הן אישור נוסף למנהיגותך ולדרך בה אתה מוביל את הדמוקרטיה הגדולה בעולם. יחד נמשיך לחזק את הידידות הגדולה בינינו ובין הודו וישראל ולהובילה לפסגות חדשות.כל הכבוד, ידידי!
— Benjamin Netanyahu (@netanyahu) May 23, 2019
കേരളത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാർഥികൾ. രാഹുലും കുഞ്ഞാലികുട്ടിയും രണ്ട് ലക്ഷം തികച്ചപ്പോൾ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഇടി മുഹമ്മദ് ബഷീർ എന്നിവർ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി കഴിഞ്ഞു
Spoke to Prime Minister Shri @narendramodi and the BJP National President Shri @AmitShah over the phone and congratulated them for @BJP4India led NDA’s stupendous victory in these Lok Sabha Elections. 1/3
— Chowkidar Rajnath Singh (@rajnathsingh) May 23, 2019
Bhopal's BJP candidate Pragya Singh Thakur is leading by 55,000 votes.
LIVE updates of #ElectionResults2019 in the Hindi heartland here: https://t.co/EQ24h7hvUZpic.twitter.com/obpGFByKu2— The Indian Express (@IndianExpress) May 23, 2019
As per latest trends, BJD gets with 14 seats, BJP secures 7, Congress absent #ElectionResults2019
Follow LIVE updates here https://t.co/z0IvjWAl5Mpic.twitter.com/bS9E6P767U
— The Indian Express (@IndianExpress) May 23, 2019
ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 50 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. മറുവശത്ത് ബിജെപി ആകട്ടെ 290ലധികം സീറ്റുകളിലാണ് ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. കോൺഗ്രസിന് ലഭിച്ച 50 സീറ്റുകളിൽ 19 ഉം കേരളത്തിൽ നിന്നാണ്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ നാല് സീറ്റുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിൽ സിപിഎമ്മും രണ്ട് സീറ്റുകളിൽ സിപിഐയുമാണ് ലീഡ് ചെയ്യുന്നത്.
The number keeps increasing!
BJP+ leads in 329 seats at 11:40 am.
LIVE updates only on https://t.co/XYlZoUMMsKpic.twitter.com/ePp3HWfBNP— The Indian Express (@IndianExpress) May 23, 2019
Gujarat: Prime Minister Narendra Modi's mother Heeraben Modi greets the media outside her residence in Gandhinagar. pic.twitter.com/yR2Zi9eeL1
— ANI (@ANI) May 23, 2019
സെന്‍സെക്സ് 40000 കടന്നു, നിഫ്റ്റി 12000 കടന്നു.
Nifty crosses 12,000 mark for the first time as BJP takes decisive lead @IndianExpress
— Sandeep Singh (@Tweetsandeep) May 23, 2019
ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനവുമായി സുഷ്മ സ്വരാജ്
प्रधान मंत्री जी @narendramodi - भारतीय जनता पार्टी को इतनी बड़ी विजय दिलाने के लिए आपका बहुत बहुत अभिनन्दन. मैं देशवासियों के प्रति हृदय से कृज्ञता व्यक्त करती हूँ.
— Chowkidar Sushma Swaraj (@SushmaSwaraj) May 23, 2019
വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 20000 ല്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
നരേന്ദ്ര മോദി 20,000 വോട്ടുകള്‍ക്ക് വാരാണസിയില്‍ ലീഡ് ചെയ്യുന്നു #Verdict2019#ElectionResults2019#LokSabhaElection2019pic.twitter.com/OtfsglLU57
— IE Malayalam (@IeMalayalam) May 23, 2019
രാജ്യത്ത് ബിജെപി തരംഗം, ബിജെപി ആസ്ഥാനത്ത് ആഘോഷ പ്രകടനം
Celebration begins at BJP headquarters @IndianExpresspic.twitter.com/cWElWlwgEr
— Lalmani Verma (@LalmaniVerma838) May 23, 2019
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധി നഗറില്‍ വന്‍ ലീഡുമായി മുന്നേറുന്നു.
BJP President Amit Shah leading by over 125000 votes from Gujarat's Gandhinagar pic.twitter.com/xgFEaoQLWF
— ANI (@ANI) May 23, 2019
ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നത് കേരളത്തി. 19 സീറ്റുകളിലാണ് കോൺഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. ആലപ്പുഴയിൽ മാത്രമാണ് നിലവിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരാൻ ആരംഭിച്ചതോടെ സെൻസെക്സ് ഉയർന്നു. 600 പോയിന്റിനെറ് വർധനവാണ് ഉണ്ടായിരിക്കുന്നത്. എൻഡിഎ സഖ്യം വിജയത്തിലേക്ക് എന്ന് ഉറപ്പായതാണ് കുതിപ്പിന് കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ ബിജെപിക്ക് വ്യക്തമായ ലീഡ്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ശാലിനി യാദവാണ് രണ്ടാം സ്ഥാനത്ത്.
PM Modi leading in Varanasi. SP candidate Shalini Yadav second, Congress third, in initial rounds of counting @IndianExpress
— Lalmani Verma (@LalmaniVerma838) May 23, 2019
2019 Lok Sabha Election Results Live Updates: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ ഉറച്ച് സീറ്റുകളിൽ ഒന്നായ റായ്ബറേലിയിൽ സോണിയ ഇത് നാലാം വട്ടമാണ് ജനവിധി തേടുന്നത്.
Visuals from inside a counting centre in Chandigarh; Congress's Pawan Kumar Bansal, BJP's Kirron Kher and AAP's Harmohan Dhawan are contesting from the Lok Sabha seat. pic.twitter.com/8EuV2wWi9M
— ANI (@ANI) May 23, 2019
ന്യൂഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഹോമം നടത്തുന്ന പ്രവർത്തകർ pic.twitter.com/FhwmIBBmsP
— IE Malayalam (@IeMalayalam) May 23, 2019
#Decision2019 | 60 crore votes locked in EVMs will be counted today. Are they really reliable? We explain.
Follow our coverage of #ElectionResults2019 on https://t.co/XYlZoV4nRkpic.twitter.com/KofhZLkQr8
— The Indian Express (@IndianExpress) May 23, 2019
ഭൂരിഭാഗം ഏക്സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിച്ചതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണി. രാജ്യത്ത് 543 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിക്കാന്‍ വേണ്ട കേവലഭൂരിപക്ഷമായ 271 സീറ്റുകളാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്നു. അതേസമയം, ബിജെപിയെ താഴെയിറക്കണമെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാർട്ടികളുടെ സഹായം വേണ്ടി വരും.
എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights