Lok Sabha Election Results 2019 Highlights: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ കേരളത്തിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. 19 സീറ്റുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ് മുന്നേറുന്നത്. തിരുവന്തപുരത്ത് തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശശി തരൂർ തിരിച്ചു പിടിച്ചു.
സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.
Read More: Lok Sabha Election 2019 Results Live: ആദ്യ ഫലസൂചനകളിൽ എൻഡിഎ മുന്നിൽ
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.
Read More: South India Election Results 2019 LIVE UPDATES: Will regional parties maintain dominance?
6.30 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കാസർഗോഡ്, വയനാട്, തൃശൂർ, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ചാലക്കുടി, കോട്ടയം, വടകര, ആലത്തൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായി
6.00 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തിരഞ്ഞെടുപ്പിലെ വിധി തികച്ചും അപ്രതീക്ഷിതമാണ്. കേരളത്തിലെ വിജയം സന്തോഷം നൽകാത്ത തരത്തിലാണ് ദേശീയ തലത്തിലേറ്റ തിരിച്ചടിയെന്ന് എഐസിസി സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാൽ
6.00 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തോൽവി അംഗീകരിക്കുന്നതായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി
5.45 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ബിജെപിക്ക് ഇത്തവണയും കേരളത്തിൽ താമര വിളിക്കാൻ സാധിച്ചില്ല
5.30 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി രാഹുൽ ഗന്ധി. അതേസമയം മറ്റൊരു മണ്ഡലമായ അമേഠയിൽ രാഹുൽ പരാജയത്തിലേക്ക് നീങ്ങുകയാണ്
5.15 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ജനവിധി ഞെട്ടിച്ചെന്ന് വി.എസ്.
5.10 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തൃശൂർ, ഇടുക്കി, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ നൂറ് ശതമാനം വോട്ടെണ്ണൽ പൂർത്തിയായി
5.01 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
നാല് ലക്ഷം പിന്നിട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം
4.55 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
രാഹുലിന്ററെ ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക്
4.05 PM : Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
3.30 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു. 85 ശതമാനം വോട്ടുകൾ എണ്ണി തീർന്നപ്പോൾ 3,63,202 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർഥി പി.പി.സുനീർ 2,32,492 വോട്ടുകൾ മാത്രമാണ് നേടിയിരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്താണ്.
2.43 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
യുഡിഎഫ് 19 ഇടത്ത് ലീഡ് ചെയ്യുന്നു. എൽഡിഎഫിന് ലീഡ് ആലപ്പുഴയിൽ മാത്രം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക്. എൽഡിഎഫ് വിജയപ്രതീക്ഷ പുലർത്തിയിരുന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ വിജയത്തിലേക്ക്.
01.41 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. കൊല്ലത്തും യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ലീഡും ഒരു ലക്ഷം കടന്നു.
Read More: Kerala Lok Sabha Election 2019 Results: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
12.51 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡ് ഒരു ലക്ഷം കടന്നു
12.39 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫിന്റെ ഭൂരിപക്ഷം ആറായിരം കടന്നു.
12.34 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
രാഹുല്‍ ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി. ലീഡ് രണ്ട് ലക്ഷം കടന്നു. ഇതോടെ പിന്നിലാക്കിയത് 2014 ലെ ഇ അഹമ്മദിന്റെ റെക്കോർഡാണ് രാഹുല്‍ മറികടന്നത്.
12.00 PM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തോൽവിയുടെ കാരണം വിലയിരുത്തുമെന്നും മതപരമായ ധ്രുവീകരണം തിരിച്ചടിയായെന്നും സിപിഎം
11.40 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് ഒരുലക്ഷം കടന്നു
11.15 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി ഒരു ലക്ഷം ലീഡിലേക്ക്
11.06 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരണവുമായി എംബി രാജേഷ്. പൊതുവായ രാഷ്ട്രീയ ട്രെൻഡ് കാണുന്നുവെന്നും അതെന്താണെന്ന് പിന്നീട് വിലയിരുത്താമെന്നും അദ്ദേഹം പ്രതികരിച്ചു.
11.00 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ആലപ്പുഴയിൽ വീണ്ടും ആരിഫ് ലീഡ് ചെയ്യുന്നു. വളരെ നേരിയ ലീഡാണ് ആരിഫിന് ഉള്ളത്. 55 വോട്ടിന്റെ ലീഡാണ് ആരിഫിന്. ആലപ്പുഴയിലും കാസർഗോട്ടും മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
11.00 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം pic.twitter.com/6tbyzXBcBh
— IE Malayalam (@IeMalayalam) May 23, 2019
10.50 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കാസര്‍കോട് എല്‍ഡിഎഫ് മുന്നേറുന്നു, കെപി സതീഷ് ചന്ദ്രന്‍ 3800 വോട്ടിന് ലീഡ്ചെയ്യുന്നു
10.45 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 1 ലക്ഷം കടന്നു
10.35 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ആലപ്പുഴയില്‍ ആരിഫ് വീണ്ടും മുമ്പിലെത്തി, 1635 വോട്ടിനാണ് ആരിഫ് ലീഡ് ചെയ്യുന്നത്
10.30 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ആലപ്പുഴയിലും യുഡിഎഫ് മുന്നേറ്റം, ആറ് വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നേറുന്നത്
10.20 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
ആലപ്പുഴയിൽ മാത്രം എൽഡിഎഫ് മുന്നേറുന്നു. കേരളത്തിൽ നിലവിൽ ആലപ്പുഴ സീറ്റിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് അമ്പതിനായിരം കഴിഞ്ഞു.
10.01 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
വടകരയിൽ കെ.മുരളീധരന്റെ ലീഡ് കുറയുന്നു. തുടക്കത്തിൽ ജയരാജൻ ലീഡ് ചെയ്തിരുന്ന മണ്ഡലമായിരുന്നു. പത്തനംതിട്ടയിൽ വീണാ ജോർജ് രണ്ടാം സ്ഥാനത്ത്
09.45 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
യുഡിഎഫ് സ്ഥാനാർത്ഥികളുടെ ലീഡ് നില കുതിക്കുന്നു. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിച്ചു. അമേഠിയിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു.
09.36 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
പത്തനംതിട്ടിയിൽ വീണാ ജോർജ് രണ്ടാമത്
09.22 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കേരളത്തിൽ 20ൽ 20 സീറ്റിലും യുഡിഎഫ് ലീഡ് ചെയ്യുന്നു
09.14 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നേറുന്നു. 25,801 വോട്ടിന്റെ ലീഡ്
09.08 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
09.04 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
മാവേലിക്കരയിൽ മാത്രം എൽഡിഎഫ് ലീഡ് ചെയ്യുന്നു
08.54 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
പത്തനംതിട്ടയിൽ വീണാ ജോർജ് മൂന്നാം സ്ഥാനത്ത്. ഒന്നിൽ ആന്റോ ആന്റണിയും രണ്ടിൽ കെ.സുരേന്ദ്രനും
08.43 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം
08.43 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിൽ
08.36 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു
08.32 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച്
08.29 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് മുന്നിൽ
08.18 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live
വകടകര, കണ്ണൂർ, ആലത്തൂർ, കാസർഗോഡ്, വയനാട് മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ. തിരുവനന്തപുത്ത് കുമ്മനം രാജശേഖരൻ മുന്നിൽ. ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ, വയനാട്ടിൽ രാഹുൽ ഗാന്ധി എന്നിവർ ലീഡ് ചെയ്യുന്നു
08.00 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live:
വോട്ടെണ്ണൽ ആരംഭിച്ചു
07.46 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live:
തൈക്കാട്ടെ അയ്യഗുരു ആശ്രമത്തിൽ പ്രാർത്ഥിച്ച് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ
Kerala:Kummanam Rajasekharan,BJP candidate from Thiruvananthapuram constituency offers prayer at Ayyaguru Ashram,Thycaud.Rajasekharan is fielded against Congress’ Shashi Tharoor&Left Democratic Front candidate C Divakaran.Counting of votes to begin at 8 AM. #LokSabhaElections2019 pic.twitter.com/dO0OCUHcNQ
— ANI (@ANI) May 23, 2019
07.41 AM: 2019 Lok Sabha Election Results Live Updates:
വോട്ടെണ്ണൽ ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തൃശൂരെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി
07.36 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live:
പ്രാർത്ഥനയോടെ കോൺഗ്രസ് നേതാവ് ശശി തരൂർ
D-Day at last! Will it be D for Deliverance for the nation from 5 years of misgovernance, ineptitude & bigotry, or D for Disappointment & Despair for all who who believe in #InclusiveIndia, responsible governance, liberal social values & economic justice? pic.twitter.com/DJ7zqCgbEp
— Shashi Tharoor (@ShashiTharoor) May 23, 2019
07.23 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live:
എക്സിറ്റ് പോളുകൾ തള്ളുന്നുവെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി
കേരളത്തിലും കേന്ദ്രത്തിലും യുഡിഎഫിനും യുപിഎയ്ക്കും അനുകൂലമായ തരംഗമുണ്ടാകുമെന്ന് ലീഗ് നേതാവും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.
06.57 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live:
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകൾ തുറന്നു
06.10 AM: Kerala Election 2019 Result Live: Lok Sabha Election Counting Live, 2019 Election Result Live: വിജയപ്രതീക്ഷ പങ്കുവച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കേരളത്തിലെ സ്ഥാനാർഥികളിൽ അതിരാവിലെ തന്നെ കൗണ്ടിങ് സ്റ്റേഷൻ സന്ദർശിച്ച് കാസർഗോഡ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിൽ യുഡിഎഫിന് 18 സീറ്റ് സ്വന്തമാക്കാൻ സാധിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കാസർഗോഡ് ശക്തമായ മത്സരം പുറത്തെടുക്കാൻ രാജ്മോഹൻ ഉണ്ണിത്താന് സാധിച്ചിരുന്നു. 46 ശതമാനം വോട്ടോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്നാണ് മാതൃഭൂമി സര്‍വേ പറയുന്നത്. തുടര്‍ച്ചയായി രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരനെ മാറ്റി സതീഷ് ചന്ദ്രനെയാണ് എല്‍ഡിഎഫ് ഇത്തവണ കാസർഗോഡ് നിര്‍ത്തിയത്. മുന്‍ എംഎല്‍എയായ സതീഷ് ചന്ദ്രന്റെ ജനപ്രീതിയും കാലങ്ങളായി ഒപ്പം നില്‍ക്കുന്ന ജനവിധിയുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
06.00 AM: 2019 Lok Sabha Election Results Live Updates:
രാജ്യം കാത്തിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ജനവിധി കൃത്യതയോടെ ഇന്ത്യൻ എക്സപ്രസ് മലയാളത്തിൽ തത്സമയം വായിക്കാം.
നിര്‍ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും അരങ്ങേറിയത് വാശിയേറിയ പോരാട്ടങ്ങളാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചരണവും വിവാദവുമെല്ലാം കൊണ്ട് ചൂടേറിയ തിരഞ്ഞെടുപ്പ് കാലത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ രാജ്യ ശ്രദ്ധയിലേക്ക് എത്തിയ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചരണം ആവേശകരമായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലുമായി 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 83.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നില്‍. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു, 73.45 ശതമാനം.
കേരളത്തില്‍ 20 ലോകസഭാ മണ്ഡലങ്ങളാണുള്ളത്. 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ജയിച്ചു. രണ്ടാമതുള്ള സിപിഎം അഞ്ച് സീറ്റിലും ജയിച്ചു. രണ്ടിടത്ത് ലീഗും രണ്ടിടത്ത് സ്വതന്ത്ര്യരും ജയിച്ചപ്പോള്‍ ഒരു സീറ്റ് വീതം സിപിഐയും കേരളാ കോണ്‍ഗ്രസും ആര്‍എസ്പിയും നേടി. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ബിജെപിക്ക് കേരളത്തില്‍ ലോകസഭാ എംപിമാരില്ല. 282 സീറ്റുകള്‍ നേടിയാണ് ബിജെപി 2014ല്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമേ നേടാനായുളളൂ. 2004 ലെ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ വന്‍ തിരിച്ചുവരവായിരുന്നു കഴിഞ്ഞ തവണത്തേത്.
ശബരിമലയും, പ്രളയം, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരായ ആരോപണങ്ങൾ അങ്ങനെ നീളുന്നതായിരുന്നു തിരഞ്ഞെടുപ്പ പ്രചാരണം. രാഹുൽ ഗാന്ധി മത്സരിച്ച വയനാട് തന്നെയായിരുന്നു പ്രധാന മണ്ഡലങ്ങളിൽ ഒന്ന്. ശക്തമായ പോരാട്ടം നടക്കുന്നത് വടകര, ആലത്തൂർ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്.