scorecardresearch

വിവാദ പ്രസംഗം: ശ്രീധരൻ പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്

author-image
WebDesk
New Update
BJP, ബിജെപി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sreedharan Pillai, ശ്രീധരന്‍പിളള, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയ്ക്കെതിരെ കേസ്. സിപിഎം നേതാവ് വി.ശിവൻകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസ് ശ്രീധരൻ പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആറ്റിങ്ങലിലെ പ്രസംഗത്തിൽ ബാലാകോട്ട് ഉന്നയിച്ചുളള ശ്രീധരൻ പിളളയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിന് എതിരെയാണ് ശിവൻകുട്ടി പരാതി നൽകിയത്.

Advertisment

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ”ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്‌ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ” ഇതായിരുന്നു ശ്രീധരൻ പിള്ള നടത്തിയ വിവാദ പരാമർശം.

Read: വർഗീയ പ്രസംഗം: ശ്രീധരൻപിള്ള ചട്ടം ലംഘിച്ചു, നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വര്‍ഗീയ പരാമര്‍ശം നടത്തിയ ശ്രീധരൻ പിള്ളക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിവൻകുട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയും നഷകിയിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗത്തിലെ പരാമർശമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്ര​സം​ഗ​ത്തി​ൽ ജാ​തി, മ​ത അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്തി വോ​ട്ട് പി​ടി​ക്കാ​നുള്ള നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ്. ‌ശ്രീ​ധ​ര​ൻ പിള്ള​യു​ടേ​ത് അ​ത്യ​ന്തം മുസ്‌ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Advertisment

രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ശ്രീധരൻ പിള്ള പ്രസംഗം നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ മതിയായ തെളിവുണ്ടായിട്ടും പൊലീസിന് നൽകിയ പരാതിയിൽ കേസെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.  സംസ്ഥാന സർക്കാർ, ഡിജിപി, ഡിവൈഎസ്പി, സ്ഥലം എസ്ഐ, ശ്രീധരൻ പിള്ള എന്നിവരെ എതിർകക്ഷികളാക്കിയാണ് മുൻ എംഎൽഎ കൂടിയായ ശിവൻകുട്ടിയുടെ ഹർജി.  

Bjp Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: