/indian-express-malayalam/media/media_files/uploads/2019/04/bjp-releases-manifesto.j2-1-1.jpg)
BJP manifesto 2019: ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി.'സങ്കൽപ് പത്ര' എന്നു പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുളള പ്രമുഖ നേതാക്കൾ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. 2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്‌ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം.
Read: ‘അപകടകരം, നടപ്പിലാക്കാന്‍ സാധിക്കാത്തത്’; കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി
കോൺഗ്രസിന്റെ പ്രകടന പത്രിക കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പത്രിക അവതരിപ്പിച്ചത്. രാജ്യത്തെ 20 ശതമാനത്തോളംവരുന്ന ദരിദ്രജനങ്ങൾക്ക് വർഷം നേരിട്ട് 72,000 രൂപ അക്കൗണ്ടിൽ നൽകുന്ന ന്യായ് പദ്ധതിയായിരുന്നു പ്രകടന പത്രികയിലെ മുഖ്യ ആകർഷണം. അധികാരത്തിലെത്തിയാൽ കേന്ദ്രസർവീസിലെ നാലുലക്ഷം ഒഴിവുകൾ 2020-നകം നികത്തുമെന്നും കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. കുടിശികയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നാണ് മറ്റൊരു വാഗ്‌ദാനം.
സ്ത്രീകൾക്ക് 33 ശതമാനം തൊഴിൽ സംവരണം നൽകുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും, എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പിഴവുകൾ പരിഹരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്.
Click here to read the full manifesto
Live Blog
''ബിജെപിയുടെ പ്രകടന പത്രിക നിറയെ കപട വാഗ്‌ദാനങ്ങളെന്ന് കോൺഗ്രസ്. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രകടന പത്രികയിലെ വ്യത്യാസം ആദ്യ പേജിൽതന്നെ വ്യക്തമാകും. ഞങ്ങളുടെ പ്രകടന പത്രികയുടെ ആദ്യ പേജിൽ ജനക്കൂട്ടത്തെയാണ് ചിത്രീകരിച്ചിട്ടുളളത്. ബിജെപിയുടെ പ്രകടന പത്രികയിൽ ഒരാളുടെ മുഖം മാത്രമാണുളളത്,'' കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. നുണകളാൽ ഊതി വീർപ്പിച്ച ബലൂണുകൾ പൊട്ടുമെന്നും ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ തളളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
We will explore all possibilities within the framework of the Constitution and all necessary efforts to facilitate the expeditious construction of the Ram Mandir in Ayodhya.
We reiterate our stand to draft a Uniform Civil Code. #BJPSankalpPatr2019pic.twitter.com/4fkn1LJdrJ
— BJP (@BJP4India) April 8, 2019
പ്രകടന പത്രികയിലെ മുഴുവൻ വാഗ്‌ദാനങ്ങളിലൂടെ പുതിയൊരു ഇന്ത്യയെ പടുത്തുയർത്താനുളള ചുവടാണ് വയ്ക്കുന്നതെന്ന് രാജ്നാഥ് സിങ്
Shri @rajnathsingh is speaking at the release of Sankalp Patra for Lok Sabha elections 2019. Watch at https://t.co/s9eXl4szXw#BJPSankalpPatr2019pic.twitter.com/g9YH5VTWNH
— BJP (@BJP4India) April 8, 2019
We will strengthen the strike capability of the armed forces by equipping them with modern equipment. Besides, we will take effective steps to prevent illegal immigration in the Northeastern states. #BJPSankalpPatr2019pic.twitter.com/efrphN7v5t
— BJP (@BJP4India) April 8, 2019
BJP releases Sankalp Patra for Lok Sabha elections 2019. #BJPSankalpPatr2019pic.twitter.com/SO4JNtc4Oq
— BJP (@BJP4India) April 8, 2019
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിക്കവെ, 2014 മുതൽ 2019 വരെയുള്ള കാലഘട്ടം ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ കാലമാണെന്ന് അമിത് ഷാ. ധാരാളം വികസന പരിപാടികൾ അക്കാലയളവിൽ രാജ്യം കണ്ടുവെന്നും അമിത് ഷാ പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights