ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ വിമര്‍ശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. അപകടകരമെന്നും നടപ്പിലാക്കാന്‍ സാധിക്കാത്തതുമെന്നുമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെ അരുണ്‍ ജെയ്റ്റ്ലി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഈ പ്രകടന പത്രിക വച്ച് ഒരു വോട്ട് പോലും അര്‍ഹിക്കുന്നില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
Read More: ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് ഇന്ത്യയും പാക്കിസ്ഥാനും: ഗുജറാത്ത് മുഖ്യമന്ത്രി
ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് ചട്ടം 124 എ നീക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ ജെയ്റ്റ്ലി നിശിതമായി വിമര്‍ശിച്ചു. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോൺഗ്രസിന്റെ പ്രകടന പത്രിക ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്നതാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയെ ശിഥിലമാക്കാനുള്ള അജൻഡയാണ് കോൺഗ്രസിന്റെ പ്രകട പത്രികയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ പല ആശയങ്ങളും രാജ്യത്തിന് തന്നെ അപകടകരമാണ്. തീർത്തും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്ദാനങ്ങൾ കോൺഗ്രസ് ഉയർത്തുന്നത്. ഒറ്റ ജിഎസ്ടി കൊണ്ടുവരുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.