scorecardresearch

തങ്ങളുടെ മുന്‍ഗണന എന്താണെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ: രാഹുല്‍ മത്സരിക്കുന്നതിനെതിരെ യെച്ചൂരി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി

author-image
WebDesk
New Update
Rahul Gandhi, Sitaram Yechury, CPM, Rahul Gandhi, രാഹുൽ ഗാന്ധി, കെപിസിസി, KPCC, Vayanad, വയനാട്, Congress, കോൺഗ്രസ്, Pathanamthitta, പത്തനംതിട്ട, Lok Sabha ELection 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, General Election 2019, General Election India 2019, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സീതാറാം യെച്ചൂരി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് യെച്ചൂരി ചോദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. തങ്ങളുടെ മുന്‍ഗണന എന്താണെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.

Advertisment

Read More: 'അവന്‍ വരുന്നു'; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരായ മത്സരത്തിന്റെ ഭാഗമാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ എന്ന് പിണറായി വിജയന്‍ ചോദിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ പ്രതീകാത്മകമായാണ് ഈ സ്ഥാനാര്‍ഥിത്വമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരായ മത്സരമാകും. ബിജെപിയല്ല വയനാട്ടില്‍ എതിരാളി. ബിജെപിക്കെതിരായ പോരാട്ടമാണ് ഉദ്ദേശിക്കുന്നെങ്കില്‍ അത് ബിജെപി മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് ആകാമല്ലോ. ഇക്കാര്യം നേരത്തെയും താന്‍ ചൂണ്ടിക്കാട്ടിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പോരാടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷം ശ്രമിക്കും. ആത്മവിശ്വാസത്തോടെ പോരാടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

Also Read: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഗതികേട്‌ കൊണ്ടാണെന്ന് ശ്രീധരന്‍ പിളള

ബിജെപി മുഖ്യ എതിരാളി അല്ലാത്ത കേരളത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്ത് സന്ദേശമാണ് നല്‍കുക എന്ന് മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു. കേരളത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമായി ചിത്രീകരിക്കപ്പെടുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Rahul Gandhi Wayanad Sitaram Yechury Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: