scorecardresearch
Latest News

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഗതികേട്‌ കൊണ്ടാണെന്ന് ശ്രീധരന്‍ പിളള

രാ​ഹു​ലി​നെ ജ​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സു​കാ​ർ ലീ​ഗി​ന്‍റെ കാ​ലു പി​ടി​ക്കു​ക​യാ​ണെ​ന്നും ശ്രീധരന്‍ പിളള

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് ഗതികേട്‌ കൊണ്ടാണെന്ന് ശ്രീധരന്‍ പിളള

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.ശ്രീ​ധ​ര​ൻ ​പി​ള്ള. രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത് ഗ​തി​കേ​ട് കൊ​ണ്ടാ​ണെന്ന് ശ്രീധരൻ പിളള പറഞ്ഞു. രാ​ഹു​ലി​നെ ജ​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സു​കാ​ർ ലീ​ഗി​ന്‍റെ കാ​ലു പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം

‘രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് പാർട്ടിയുടെ അപചയത്തിന് തെളിവാണ്.. ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അപചയമാണിത്. മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോൺഗ്രസ് പ്രസിഡന്റിന് എത്തേണ്ടിവന്നു എന്നത് പരിതാപകരമാണ്. ബിജെപിക്ക് സംഘടനാപരമായി ശക്തമായ സ്വാധീനമുള്ള മണ‌്ഡലമാണ് വയനാടെന്നും, അതുകൊണ്ടുതന്നെ ശക്തമായ മത്സരം നടത്താൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

‘ബി​ജെ​പി​യെ പേ​ടി​ച്ചാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​നെ എ​ൻ​ഡി​എ ശ​ക്ത​മാ​യി നേ​രി​ടും. സ്ഥാ​നാ​ർ​ഥി​യെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നം അ​റി​യി​ക്കും. ഇടതുപക്ഷം മണ്ഡലത്തിൽ അപ്രസക്തമാണെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha elections 2019 ps sreedharan pillai mocks rahul gandhis candidacy in wayanad

Best of Express