/indian-express-malayalam/media/media_files/uploads/2018/06/kodiyeri-balakrishnan-2.jpg)
Lok Sabha Election Result in Kerala 2019: തിരുവനന്തപുരം: ഇത്ര കനത്ത പരാജയം കേരളത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതീക്ഷിക്കാത്ത പരാജയമാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിക്കും. തോല്‍വികളെ അതിജീവിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
ബൂത്ത് തലം മുതല്‍ തോല്‍വിയുടെ കാര്യങ്ങള്‍ പരിശോധിക്കും. സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങളല്ല തോല്‍വിക്ക് കാരണം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായിട്ടുണ്ട്. അത് കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്നാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല സ്വാധീനിച്ചിരിക്കുന്നത്. ദേശീയ തലത്തിലുള്ള വിഷയങ്ങളാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. തോല്‍വിയുടെ കാരണങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More: വയനാട് ഒരു ലക്ഷം ഭൂരിപക്ഷമുള്ള രാഹുല്‍ അമേഠിയില്‍ രണ്ടാം സ്ഥാനത്ത്!
ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുകയാണ്. മഹാദുരന്തത്തിലേക്ക് രാജ്യം പോകുന്നതിന്റെ സൂചനയാണ് ഇത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സിപിഎമ്മിന് സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ 19 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത് ഒരു സീറ്റിൽ മാത്രമാണ്. ആലപ്പുഴയിൽ എഎം ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിനായി വിജയിച്ചത്. കേരളത്തിൽ യുഡിഎഫ് വിജയിച്ച 19 സീറ്റുകളിലും ജയം ഏകപക്ഷീയമായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയവർ ബഹുദൂരം പിന്നിലായിരുന്നു.
സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം ഇടത് മുന്നണിക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ സീറ്റുകളിലും എൽഡിഎഫ് നാണംകെട്ട തോൽവി വഴങ്ങിയിരിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗം എന്ന് സൂചിപ്പിക്കുന്നതാണ് കേരളത്തിലെ ഫലം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us